മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ മുഖ്യ എതിരാളിയും മുന്‍ റഷ്യന്‍ പ്രധാനമന്ത്രിയുമായ മിഖായില്‍ കാസ്യനോവ് ലൈംഗിക വിവാദത്തില്‍.
പാര്‍ട്ടി പ്രവര്‍ത്തകയായ യുവതിക്കൊപ്പമുള്ള കാസ്യനോവിന്റെ ലൈംഗിക ദൃശ്യങ്ങള്‍ പുറത്തുവന്നു. പുടിനുമായി അടുപ്പമുള്ള ചാനലാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. പ്രതിപക്ഷ നിരയിലെ പ്രമുഖനായ മിഖായില്‍ സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് സഹായി കൂടിയായ യുവതിക്കൊപ്പമുള്ള ദൃശ്യമാണ് പുറത്തുവന്നത്.
നതാലിയ പെലെവിന്‍ എന്ന ബ്രിട്ടീഷ് പൗരത്വമുള്ള റഷ്യന്‍ യുവതിയാണ് കാസ്യനോവിനൊപ്പം വീഡിയോയിലുള്ളത്. തിരക്കഥാകൃത്തും ആക്ടിവിസ്റ്റുമായ നതാലിയ, പുടിന്റെ കടുത്ത വിമര്‍ശകയാണ്. ഇരുവരെയും കുടുക്കാന്‍ അപ്പാര്‍ട്ട്‌മെന്റിലെ മേശയുടെ മുകളില്‍ ഒളിപ്പിച്ചുവെച്ച ക്യാമറിയിലാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ആരാണ് ഒളിക്യാമറ വച്ചതെന്ന് വ്യക്തമല്ല. ഇരുവരെയും കുടുക്കുന്നതിനായി പ്രസിഡന്റ് പുടിന്റെ അനുയായികളാരോ ക്യാമറ വച്ചുവെന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആരോപണം.
സംഭവത്തില്‍ മിഖായില്‍ പ്രതികരിച്ചിട്ടില്ല. അതേസമയം വീഡിയോ പ്രചരിപ്പിച്ച ചാനലിനെതിരെ കോടതിയെ സമീപിക്കുമെന്ന് നാതാലിയ പറഞ്ഞു.
https://youtu.be/uG9pKoctsdA