ലോകത്തെ ആശങ്കപ്പെടുത്തി റഷ്യയുടെ പുതിയ ആണവായുധം. ബുറെവെസ്റ്റ്‌നിക് എന്നാണിതിന്റെ പേര്. എത്ര മൈല്‍ വേണമെങ്കിലും. ലോകത്തിന്റെ ഏത് മൂലയിലും ആണവായുധവുമായി പറക്കാന്‍ കഴിയുന്ന മിസൈലിനെ ആര്‍ക്കും വെടിവിച്ചാടാന്‍ സാധിക്കില്ല. എത്ര മൈല്‍ ദൂരം വേണമെങ്കിലും ഈ മിസൈല്‍ സഞ്ചരിക്കും. റഷ്യയുടെ അണുബോംബ് ഘടിപ്പിച്ച ക്രൂയിസ് മിസൈലിന്റെ വാര്‍ത്ത ലോകം ഞെട്ടലോടെയാണ് കേട്ടത്.
നിലവിലുള്ള ഒരൊറ്റ ഡിവൈസിനാലും റഡാറിനാലും ഇത് തിരിച്ചറിയില്ല എന്ന പ്രത്യേകകയും ഉണ്ട്. നിലവിലുള്ള ഏത് ക്രൂയിസ് മിസൈലിനേക്കാളും പത്തിരട്ടി ദൂരം സഞ്ചരിക്കാന്‍ ഈ മിസൈലിന് സാധിക്കുമെന്നാണ് റഷ്യ അവകാശപ്പെടുന്നത്. റഷ്യന്‍ സ്റ്റേറ്റ് ന്യൂസ് ഏജന്‍സി വെള്ളിയാഴ്ച പുറത്ത് വിട്ടിരിക്കുന്ന വീഡിയോയിലൂടെ ഈ മിസൈലിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ബുറെവെസ്റ്റ്‌നിക് മിസൈലിന് ടര്‍ബോജെറ്റ് എന്‍ജിനാണ് പവറേകുന്നതെന്നണ് ക്രെംലിന്‍ വ്യക്തമാക്കിയിരിക്കുന്നത്.
ടേക്ക് ഓഫിനായി ഈ മിസൈല്‍ പരമ്പരാഗത എന്‍ജിനെയാണ് ഉപയോഗിക്കുന്നത്. തുടര്‍ന്ന് പറക്കലിനായി ന്യൂക്ലിയര്‍ പവേര്‍ഡ് എന്‍ജിനിലേക്ക് മാറുകയും ചെയ്യും. ഇതിനാല്‍ ഇതിന് സാധാരണ ക്രൂയിസ് മിസൈലിനേക്കാള്‍ ദീര്‍ഘനേരം തടസങ്ങളില്ലാതെ സഞ്ചരിക്കാന്‍ സാധിക്കും. പുതിയ ബുറെവെസ്റ്റ്‌നിക് മിസൈല്‍ യഥോചിതം പ്രവര്‍ത്തിക്കുകയാണെങ്കില്‍ അതിന്റെ ഉള്ളിലുള്ള ചെറിയ റിയാക്ടറില്‍ നിന്നുള്ള ന്യൂക്ലിയര്‍ റിയാക്ഷനില്‍ നിന്നുള്ള താപത്തെ ഉള്ളിലുള്ള ജെറ്റ് എന്‍ജിനിലെ വായുവിനെ ചൂട് പിടിപ്പിക്കാന്‍ പ്രയോജനപ്പെടുത്താനാവും. ഇതിലൂടെ ഇന്ധനത്തിന് പകരം ഇതിനെ പ്രയോജനപ്പെടുത്തി ദീര്‍ഘനേരം സഞ്ചരിക്കാനും കഴിയും.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തന്നെ പ്രസിഡന്റ് വ്‌ലാദിമെര്‍ പുട്ടിന്‍ ഈ പുതിയ ക്രൂയിസ് മിസൈലിനെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ഹെവി ഡ്യൂട്ടി ന്യൂക്ലിയര്‍ എനര്‍ജി യൂണിറ്റ് നിലവിലുള്ള എക്‌സ്-101 എയര്‍ ലോഞ്ച്ഡ് മിസൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തായിരിക്കും ഇത് യാഥാര്‍ത്ഥ്യമാക്കുകയെന്നാണ് അദ്ദേഹം സൂചനയേകിയിരുന്നത്. ഇതിന് അനന്തമായി സഞ്ചരിക്കാനാവുമെന്നും പുട്ടിന്‍ അന്ന് വെളിപ്പെടുത്തിയിരുന്നു. ഈ മിസൈല്‍ വിജയകരമായി പരീക്ഷിച്ചിരുന്നുവെന്നാണ് റഷ്യന്‍ സ്റ്റേറ്റ് ഏജന്‍സിയായ ടിഎഎസ്എസ് അവകാശപ്പെടുന്നത്