യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായിട്ടുള്ള ചര്‍ച്ചയ്ക്കായി റഷ്യന്‍ പ്രസിഡന്റ് പുടിന്‍ പറന്നിറങ്ങിയ വിമാനമാണ് ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചാ വിഷയം. ലോകത്തെ ഏറ്റവും വലിയ ശക്തി രാജ്യങ്ങളിലൊന്നായ റഷ്യയുടെ മേധാവി വ്‌ളാദിമിര്‍ പുടിന്‍ സഞ്ചരിക്കുന്ന വിമാനം ഒരു’പറക്കും കൊട്ടാര’മാണ്. പുറമെ നിന്നു നോക്കിയാല്‍ സാധാരണ യാത്രാ വിമാനമെന്നാണ് തോന്നുക. എന്നാല്‍ അകത്തെ കാഴ്ചകള്‍ ഒരു കൊട്ടാരത്തിലേതിന് സമാനമാണ്. 70 കോടി ഡോളര്‍ (ഏകദേശം 4780 കോടി രൂപ) വിലയുള്ളതാണ് റഷ്യന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനം. ഏതു മിസൈല്‍ ആക്രമണങ്ങളെയും നേരിടാന്‍ ശേഷിയുള്ളതാണ് വിമാനം. ആശയവിനിമയ സംവിധാനങ്ങളും മികച്ചതാണ്. വിമാനത്തില്‍ ഇരുന്ന് തന്നെ രാജ്യത്തെ ത്രിതല സേനകള്‍ക്കു നിര്‍ദ്ദേശങ്ങള്‍ നല്‍കാനും അവിടെ ഇരുന്ന് തന്നെ കാര്യങ്ങള്‍ നിയന്ത്രിക്കാനും സാധിക്കും.
പുറത്തുനിന്നു നോക്കിയാല്‍ സാധാരണ വിമാനം തന്നെയാണ്. എന്നാല്‍ അകത്തെ കാബിനുകളിലെ കാഴ്ചകളാണ് അദ്ഭുതപ്പെടുത്തുക. ഫര്‍ണിച്ചറുകളും ഇന്റീരിയര്‍ ഡിസൈനുകളും നിയോക്ലാസിക്കല്‍ സ്‌റ്റൈലിലാണ് ചെയ്തിരിക്കുന്ന്. പ്രത്യേകം ഒഫീസ്, ബെഡ്‌റൂം, ജിം എല്ലാം ഈ വിമാനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. മണിക്കൂറില്‍ 901 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള വിമാനം വൊറോനെഷ് എയര്‍ക്രാഫ്റ്റ് പ്രൊഡക്ഷന്‍ അസോസിയേഷനാണ് നിര്‍മിച്ചിരിക്കുന്നത്. പുടിന്റെ സുരക്ഷ മുന്‍നിര്‍ത്തി നാലു വിമാനങ്ങളാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതില്‍ ഏതു വിമാനത്തിലാണ് പുടിന്‍ സഞ്ചരിക്കുക എന്നത് അവസാന നിമിഷം മാത്രമാണ് അറിയുക. ടേക് ഓഫ് ചെയ്യുന്നത് വരെ ഏതു വിമാനത്തിലാണ് പോകുന്നതെന്ന് പുടിന് പോലും അറിയില്ല. വിമാനം തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ ശേഷിക്കുന്ന മൂന്നു വിമാനങ്ങളും പുടിന്റെ വിമാനത്തെ പിന്തുടരുകയാണ് പതിവ്.