തിരുവനന്തപുരം: കേരളകൗമുദി ഫോട്ടോ എഡിറ്റര്‍ എസ്.എസ് റാം (48) അന്തരിച്ചു. മത്സിഷ്കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച തിരുവനന്തപുരം പ്രസ് ക്ളബ്ബില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് ശ്രീചിത്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു.
കേരള കൗമുദി തിരുവനന്തപുരം യൂണിറ്റിലെ ചീഫ് ഫോട്ടോഗ്രാഫര്‍ എസ് എസ് റാമിന്റെ ആകസ്‌മിക നിര്യാണത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അനുശോചനം രേഖപ്പെടുത്തി. എസ് എസ് റാമിന്റെ നിര്യാണത്തോടെ മികച്ചൊരു ഒരു ന്യൂസ് ഫോട്ടോഗ്രാഫറിനെയാണ് നമുക്ക് നഷ്ടമായതെന്ന് അദ്ദേഹം അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.
22 വര്‍ഷമായി കേരളകൗമുദിയില്‍ ജോലി ചെയ്തു വരികയാണ്. നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.