കൊലവിളിയുമായി ബിജെപി തിരുവനന്തപുരം ജില്ലാ സെക്രട്ടറി; തൊട്ടാല്‍ തല ഉരുളും; എസ് സുരേഷിനെതിരെ പോലീസ് കേസെടുത്തു

തിരുവനന്തപുരം: കൊലവിളിയുമായി ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്. പ്രവര്‍ത്തകരെ തൊട്ട കരങ്ങളും തലകളും തേടി മുന്നേറ്റമുണ്ടാകുമെന്നും ആ മുന്നേറ്റം തടയാന്‍ എത്ര പൊലീസുകാര്‍ ഉണ്ടായാലും കഴിയില്ല എന്നുമാണ് സുരേഷ് ഭീഷണി മുഴക്കിയിരിക്കുന്നത്. വിവാദ പ്രസംഗത്തില്‍ നെയ്യാറ്റിന്‍കര പൊലീസ് സുരേഷിനെതിരേ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം ആനാവൂരില്‍ സമാധാനം നിലനില്‍ക്കുന്നത് ആര്‍എസ്എസിന്റെ ഔദാര്യമാണെന്നും അത് അവസാനിച്ചാല്‍ പിന്നെ പിടിച്ചാല്‍ പിടികിട്ടില്ലെന്നും ബിജെപി നേതാവ് പറഞ്ഞു. കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചതിനും ആനാവൂരില്‍ ആര്‍എസ്എസ് കാര്യവാഹകിന് നേരേ ആക്രമണമുണ്ടായതിനും പിന്നാലെയാണ് എസ്. സുരേഷിന്റെ ഭീഷണി പ്രസംഗം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആനാവൂരില്‍ ആര്‍എസ്എസ് നേതാവിനു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ നടത്തിയ നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതികളെ പിടികൂടാന്‍ പൊലീസ് തയാറാകുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

Top