ഒക്ടോബര്‍ ആറിനാണ് തെന്നിന്ത്യന്‍ താരം സാമന്തയുടെ വിവാഹം. തെലുങ്കിലെ സൂപ്പര്‍താരം നാഗാര്‍ജ്ജുനയുടെ മകന്‍ നാഗ ചൈതന്യയാണ് സാമന്തയുടെ വരന്‍. ടോളിവുഡ് കാത്തിരിക്കുന്ന വിവാഹം ഗോവയില്‍ വച്ചാണ് വിവാഹം. വിവാഹം സംബന്ധിച്ച വാര്‍ത്തകള്‍ തെലുങ്ക് മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണെങ്കിലും ഇപ്പോള്‍ പരക്കുന്ന പ്രധാന വാര്‍ത്ത സാമന്ത ഒരാളെ ക്ഷണിച്ചതിന്‍റെ പേരിലാണ്.
മറ്റാരുമല്ല സിദ്ധാര്‍ത്ഥ് തന്നെ. ബോയ്സിലൂടെ എത്തി തമിഴ്, തെലുങ്ക് എന്തിന് ബോളിവുഡിലും എത്തിയ താരം. ഒരു കാലത്ത് സാമന്തയുമായി സിദ്ധാര്‍ത്ഥിന് പ്രേമമായിരുന്നു എന്ന് വാര്‍ത്തയുണ്ടായിരുന്നു. രണ്ടുപേരും ഒന്നും വിട്ടുപറഞ്ഞില്ലെങ്കിലും അക്കാലത്ത് അത് ഒരു പരസ്യമായ രഹസ്യമായിരുന്നു. എന്നാല്‍ മറ്റൊരു മുന്‍നിര നടിയുമായുള്ള ബന്ധം ഈ സ്നേഹത്തെ തകര്‍ത്തുവെന്നാണ് ടോളിവുഡ് ഗോസിപ്പ്.
അതിന് ശേഷം തന്‍റെ വിവാഹത്തിന് സിദ്ധാര്‍ത്ഥിന് പ്രത്യേക ക്ഷണം നല്‍കിയിരിക്കുകയാണ് സാമന്ത. ബാല്യകാല സുഹൃത്തും ആദ്യത്തെ ഭാര്യയുമായ മേഘ്നയുമായി പിരിഞ്ഞ ശേഷമാണ് സിദ്ധാര്‍ത്ഥ് സാമന്തയുമായി അടുത്തത്. അപ്പോള്‍ തന്നെ ശ്രുതിഹാസന്‍, സോഹ അലി ഖാന്‍ എന്നിവരുമായി സിദ്ധാര്‍ത്ഥിന് ബന്ധമുള്ളതായി ഗോസിപ്പുകള്‍ ഉണ്ട്. എന്തായാലും ദക്ഷിണേന്ത്യന്‍ സിനിമ ലോകം ഇതുവരെ കാണാത്ത ഒരുക്കങ്ങളാണ് സാമന്ത നാഗചൈതന്യ വിവാഹത്തിന്‍റെ ഭാഗമായി നടക്കുന്നത്.
മുന്‍കാമുകനെ പ്രത്യേകം ക്ഷണിച്ച് സാമന്ത
Tags: saamntha wedding