ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് സുപ്രീം കോടതിയുടെ അനുമതി. ക്ഷേത്രങ്ങളില്‍ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നടപടി. ലിംഗ സമത്വത്തിന് നേരെയുള്ള വെല്ലുവിളിയാണ് ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കുന്നത്.
ഭരണഘടനാപരമായി സ്ത്രീകള്‍ ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നത് തടയാനാകുമോയെന്നും സുപ്രീം കോടതി ആരാഞ്ഞു. ആചാരങ്ങളിലെ ശരിതെറ്റുകള്‍ കോടതി പരിഗണിക്കുന്നില്ല. ക്ഷേത്രങ്ങള്‍ പൊതു സ്ഥാപനങ്ങളാണ്. സ്ത്രീകള്‍ക്ക് എന്തടിസ്ഥാനത്തിലാണ് ക്ഷേത്രങ്ങളില്‍ പ്രവേശനം നിഷേധിക്കുന്നതെന്നും കോടതി ചോദിച്ചു. ലിംഗ വിവേചനമാണ് പ്രശ്‌നത്തെ ഗൗരവമുള്ളതാക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. ആചാരങ്ങള്‍ക്ക് ഭരണഘടനയിലെ മൗലീകാവകാശങ്ങളെ തടയാനാകില്ലെന്നും സുപ്രീം കോടതി പറഞ്ഞു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക