ശബരിമലയ അയ്യപ്പനെ എന്തിനാണ് ഹിന്ദുക്കള്‍ ആരാധിക്കുന്നത് ? അയ്യപ്പന്‍ ദൈവമല്ല; കറുത്ത മുണ്ടും മാലയും ഹിന്ദുക്കള്‍ക്ക് ചേര്‍ന്നതല്ല

മുംബൈ: ലക്ഷകണക്കിന് ഹിന്ദുക്കള്‍ ആരാധിക്കുന്ന ശബരിമലയിലെ അയ്യപ്പന്‍ ദൈവമല്ലെന്ന് കാശി മഠാധിപതി സ്വാമി സംയമീന്ദ്ര തീര്‍ത്ഥ. പുരാണങ്ങളിലൊന്നും ഇങ്ങിനെയൊരു ദൈവത്തെ കുറിച്ച് പരാമര്‍ശമില്ല. കറുത്ത മുണ്ടും മാലയുമെല്ലാം നമ്മുക്ക് പറഞ്ഞിട്ടുള്ളതല്ലെന്നും സ്വാമി വിശദീകരിക്കുകയാണ്. കൊങ്കിണി ഭാഷയിലെ ചെറു പ്രഭാണമാണ് യു ട്യൂബ് ലിങ്കായി പ്രചരിക്കുന്നത്. ഗൗഡ സാരസ്വത ബ്രാഹ്മണരുടെ ആത്മീയ ആചാര്യനായ കാശി മഠാധിപതി സ്വാമി സംയമീന്ദ്ര തീര്‍ത്ഥ. സ്വാമി സുധീന്ദ്ര തീര്‍ത്ഥയുടെ സമാധിയോടെയാണ് സംയമീന്ദ്ര തീര്‍ത്ഥ കാശിമഠാധിപതിയാകുന്നത്.

അയ്യപ്പന്‍ ദേവമല്ലെന്നും ദേവഗണം മാത്രമാണെന്നുമാണ് സ്വാമി സംയമീന്ദ്ര തീര്‍ത്ഥയുടെ വിശദീകരണം. പുരാണങ്ങളിലോ ഭാഗവതത്തിലോ അയ്യപ്പനെ കുറിച്ച് പരാമര്‍ശമില്ലെന്ന് സ്വാമി സംയമീന്ദ്ര തീര്‍ത്ഥ വിശദീകരിക്കുന്നു.ഹിന്ദു സമുദായത്തിന് ചേര്‍ന്നതല്ല കറുത്ത മുണ്ടും കറുത്ത മാലയുമെന്ന് സ്വാമി സംയമീന്ദ്ര തീര്‍ത്ഥ പറയുന്നു. എന്തിനാണ് ആളുകള്‍ ശബരിമലയില്‍ പോകുന്നതെന്ന് മനസിലാകുന്നില്ലെന്ന് സ്വാമി സംയമീന്ദ്ര തീര്‍ത്ഥ വിശദീകരിച്ചു.നെയ്യ് അയ്യപ്പന് നിവേദിക്കുന്നതിനേയും സ്വാമി സംയമീന്ദ്ര തീര്‍ത്ഥ വിമര്‍ശിക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വാമിയുടെ പ്രഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ-നിങ്ങള്‍ എവിടെ വേണമെങ്കിലും എടുക്ക് .. കേരളം എടുത്തുനോക്കു, ദൈവം എന്നുപറഞ്ഞാല്‍ ശബരിമല . ഞങ്ങള്‍ക്ക് മനസിലാകുന്നില്ല .അത് ദൈവം അല്ല. ഭാഗവതം ഞാന്‍ വായിച്ചിട്ടുണ്ട് ,ഏത് ഭാഗവതത്തില്‍ പറഞ്ഞിട്ടുണ്ട് എന്ന് എനിക്ക് അറിയില്ല . ശിവനും ,ശങ്കരനും ,ഹരഹര പുത്രന്‍ എന്ന് .ഏത് പുരാണത്തില്‍ ഉണ്ട് ഇത്. അത് ദൈവം അല്ല ,അവര്‍ പറയുന്നു അത് ഇത് എന്നൊക്കെ .

ഞങ്ങള്‍ക്ക് സമുദായത്തിന് പറഞ്ഞിട്ടുള്ളതല്ല .കറുത്ത മുണ്ട് ,മാല ഇത് എല്ലാം. നിങ്ങളുടെ വെങ്കട്ടരമണന് നെയ്യ് കൊടുക്കില്ല , അവിടെ കൊണ്ട് കൊടുക്കും . മനസ്സിലായോ ? കുറെ ആളുകള്‍ അവിടെ പോകുന്നുണ്ട് എന്തിനെന്ന് അറിയില്ല .ബോംബെയില്‍ നിന്നും വരുന്നു എല്ലാവര്‍ഷവും ഞങ്ങള്‍ അമ്പലമേട് (എറണാകുളം ജില്ല) ഉള്ളപ്പോള്‍ . ഞങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതല്ല. ഏതു പുരാണത്തില്‍ ഉണ്ട്.-സ്വാമി ചോദിക്കുന്നു. പുരാണത്തില്‍ ഇല്ലാത്ത അയ്യപ്പനെ ആരാധിക്കുന്നതിന്റെ സാങ്കേതികത്വമാണ് ചോദ്യം ചെയ്യുന്നത്.

താരകബ്രഹ്മവും പരമാത്മസ്വരൂപനുമായ ഭഗവാന്‍ ശ്രീ ധര്‍മശാസ്താവാണ് ശബരിമലയിലെ പ്രധാന മൂര്‍ത്തിയെന്നാണ് വിശ്വാസം.. പത്മാസനത്തിലിരുന്ന് തപസ് ചെയ്യുന്ന ഭാവത്തിലാണ് പ്രതിഷ്ഠ. വിഷ്ണു അവതാരമായ പരശുരാമനാണ് ഇവിടെ മഹാദേവന്‍ നല്‍കിയ ധര്‍മശാസ്താവിന്റെ തിരുസ്വരൂപം പ്രതിഷ്ഠിച്ചതെന്നു വിശ്വാസം. ശൈവ-വൈഷ്ണവ തേജസായ ഹരിഹരപുത്രനെന്നാണ് ധര്‍മശാസ്താവിനെ സങ്കല്പിച്ചിരിക്കുന്നത്. ഇതകൊണ്ട് തന്നെ ശൈവ-വൈഷ്ണ ഭക്തര്‍ ശബരിമലയിലേക്ക് ഒഴുകിയെത്തുന്നു. ഈ വിശ്വാസത്തെയാണ് കാശി മഠാധിപതി ചോദ്യം ചെയ്യുന്നത്.

അദ്ദേഹം പരബ്രഹ്മസ്വരൂപനായ ലോകനാഥന്‍ തന്നെയാണെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. ശനിമൂലമുള്ള ദുരിതങ്ങളെ ഇല്ലാതാക്കി ആരോഗ്യവും ഐശ്വര്യവും മോക്ഷവും ലഭിക്കുവാന്‍ ശനീശ്വരനായ ശബരിമല ശാസ്താവിനെ ദര്‍ശിച്ചു നെയ്യഭിഷേകം നടത്തിയാല്‍ മതിയെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. പന്തളരാജകുമാരനായ അയ്യപ്പന്‍ ശബരിമലയിലെ ശ്രീ ധര്‍മശാസ്താവില്‍ ലയിച്ചു ചേര്‍ന്നതായി വിശ്വസിക്കപ്പെടുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് സ്ഥാപിക്കാനാണ് ശ്രമം നടക്കുന്നത്.

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയം വലിയ തോതില്‍ ചര്‍ച്ചയാകുമ്പോഴാണ് ഹൈന്ദവ ആത്മീയ പണ്ഡിതന്‍ തന്നെ ശബരിമലയുടെ ദേവ ചൈതന്യത്തെ ചോദ്യം ചെയ്യുന്നത്. അതുകൊണ്ട് കൂടിയാണ് ഈ വിഷയം സജീവ ചര്‍ച്ചയായി മാറുന്നതും.

Top