ചന്ദനത്തിനും വെള്ളത്തിനും ശുദ്ധിപോരാ, അയ്യപ്പന് അഭിഷേകത്തിന് ഇനി മറയൂര്‍ ചന്ദനം; വെളളം മാളികപ്പുറത്തിനടുത്ത ഉറവയില്‍ നിന്ന്

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് പ്രതിഷേധങ്ങള്‍ ഉയരവെ ക്ഷേത്രത്തില്‍ ഉപയോഗിക്കുന്ന ചന്ദനവും വെള്ളവും മാറ്റാന്‍ തീരുമാനം. ശബരിമലയില്‍ അയ്യപ്പന് കളഭാഭിഷേകത്തിനുള്ള ചന്ദനം ഇനി മറയൂരില്‍നിന്ന് എത്തിക്കും. മാളികപ്പുറം ക്ഷേത്രത്തിനു സമീപമുള്ള ഉറവയില്‍നിന്നുള്ള വെള്ളം ചടങ്ങുകള്‍ക്കായി ഉപയോഗിക്കും. അയ്യപ്പന് കളഭാഭിഷേകത്തിന് ഉപയോഗിക്കുന്ന ചന്ദനത്തിന് ശുദ്ധിപോരെന്നും കളഭാഭിഷേകം ചെയ്യുന്നുവെങ്കില്‍ നല്ല രീതിയില്‍ വേണമെന്നും ജൂണിലെ ദേവപ്രശ്നത്തില്‍ കണ്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് മാറ്റങ്ങള്‍.

മറയൂരില്‍ നിന്ന് പ്രത്യേക ചന്ദനത്തടികള്‍ എത്തിച്ച് അരച്ചുണ്ടാക്കി കളഭാഭിഷേകത്തിന് ഉപയോഗിക്കാനാണ് തീരുമാനം. കിലോയ്ക്ക് 16,000 രൂപ ചെലവുവരുന്ന ചന്ദനമാണിത്. ഇത് സന്നിധാനത്തു തന്നെ ശുദ്ധിയോടെ അരച്ചു തയാറാക്കുന്നതിനു പ്രത്യേക ഗ്രൈന്‍ഡറും വാങ്ങി. കളഭാഭിഷേകത്തിനു മൂന്നു കിലോ ചന്ദനമാണു ദിവസവും വേണ്ടത്. ഇപ്പോള്‍ ചന്ദനം അരച്ചു കൊടുക്കുന്നവരില്‍നിന്നു വാങ്ങി ഉപയോഗിച്ചാണ് വരുന്നത്. വെള്ളത്തിനും ശുദ്ധിപോരെന്നു ദേവപ്രശ്നത്തില്‍ കണ്ടതിനാല്‍ നിലവില്‍ ഉപയോഗിക്കുന്ന കുന്നാര്‍ ഡാമില്‍ നിന്നുള്ള വെള്ളം മാറ്റാനും തീരുമാനിച്ചു. പൂജകള്‍ക്കായി 25 ലീറ്റര്‍ ശുദ്ധജലമാണു ദിവസവും വേണ്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top