ശബരിമലയിലെ യുവതീ പ്രവേശന വിധിയ്ക്ക് ശേഷം പ്രതിഷേധത്തിനിറങ്ങി പല തരത്തിലുള്ള കേസുകളിൽ അകപ്പെട്ടവർ തിരിഞ്ഞു നോക്കാൻ ആളില്ലാതെ അനാഥരാകുന്നു. കേസിൽ അകപ്പെട്ട് ലക്ഷങ്ങൾ പിഴയൊടുക്കേണ്ട അവസ്ഥയിൽ നിൽക്കുന്നവരെ ശബരിമല കർമ്മസമിതി നേതാക്കൾ തിരിഞ്ഞു നോക്കുന്നതുപോലുമില്ലെന്നാണ് ഇപ്പോൾ ഉയരുന്ന പരാതി. സമിതിയിലെ നേതാക്കൾക്ക് അയ്യപ്പശാപം ഉണ്ടാകും എന്നാണ് വിഷമവൃത്തത്തിലായ അണികൾ പറയുന്നത്.
Tags: sabarimala karma samiti