നടതുറക്കുമ്പോള്‍ ബിന്ദുവിനും കനക ദുര്‍ഗക്കുമൊപ്പം 35 വനിതകള്‍ ശബരിമലയിലേയ്ക്ക്; പ്രതിഷേധം കനക്കും; അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

പത്തനംതിട്ട: ശബരിമലയെ ചൊല്ലിയുള്ള സംഘര്‍ഷങ്ങളും കാലാപങ്ങളും കുംഭമാസ പൂജക്കായി നടതുറക്കുമ്പോഴുമുണ്ടാകുമെന്ന് സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍തി. ഇതോടെ ഒരു ഇടവേളയ്ക്ക് ശേഷം ശബരിമല സനിധാനം വീണ്ടും കാലപകലുഷിതാമാകും. ബിന്ദുവും കനക ദുര്‍ഗയുമുള്‍പ്പെടെ മുപ്പത്തേഴോളം വനിതകളാണ് സധിനാധാനത്തെത്തുക. ഇവരെ തടയാന്‍ സംഘപരിവാര സംഘടനകളും രംഗത്തെത്തും. അതേ സമയം തിരഞ്ഞെടുപ്പ് അടുത്ത് സാഹചര്യത്തില്‍ സംഘപരിവാര്‍ സമരം രക്തരൂക്ഷിതമാകുമെന്നും മുന്നറിയിപ്പുണ്ട്.

കുംഭമാസ പൂജയ്ക്ക് ദര്‍ശനത്തിന് ഇതിനോടകം യുവതികളും ട്രാന്‍സ്ജെന്‍ഡേഴ്സും അടക്കം 37 പേര്‍ പൊലീസിനെ സമീപിച്ചിട്ടുണ്ട്. പൊലീസ് പറയുന്ന സമയക്രമം അനുസരിച്ച് ദര്‍ശനം നടത്താമെന്നും സംരക്ഷണം നല്‍കണമെന്നുമാണ് ആവശ്യം. എന്നാല്‍ അപേക്ഷകര്‍ക്ക് ഇതുവരെ സേന മറുപടി നല്‍കിയിട്ടില്ല. സര്‍ക്കാര്‍ നിലപാട് അറിഞ്ഞ ശേഷമേ ഇക്കാര്യത്തില്‍ പൊലീസ് നടപടി സ്വീകരിക്കുകയുള്ളൂ. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ അപേക്ഷകരെ അനുനയിപ്പിച്ച് മടക്കാനും സാധ്യതയുണ്ട്. ഇത്തവണയും സംഘര്‍ഷ സാധ്യത ശബരിമലയില്‍ ഉണ്ടെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. യുവതി പ്രവേശനം ഉണ്ടായാല്‍ പ്രതിരോധിക്കാന്‍ ഹിന്ദു സംഘടനകള്‍ ശ്രമിക്കും. കുംഭമാസ പൂജകള്‍ക്കായി വിപുലമായ സുരക്ഷാ സംവിധാനമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാളെ വൈകിട്ട് 5ന് മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരി നട തുറക്കും. 13ന് രാവിലെ 5ന് തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ മഹാഗണപതി ഹോമത്തോടെ പൂജകള്‍ തുടങ്ങും 17 വരെ എല്ലാ ദിവസവും കളഭാഭിഷേകം ഉണ്ട്. 17 ന് രാത്രി 10 ന് നട അടയ്ക്കും. സന്നിധാനം പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ പ്രത്യേക സുരക്ഷയാണ് പൊലീസ് ഒരുക്കുന്നത്. 3 കേന്ദ്രങ്ങളും ഓരോ എസ്പിമാരുടെ നിയന്ത്രണത്തിലാണ്. 3000 പൊലീസുകാരെ സുരക്ഷാചുമതലകള്‍ക്കായി നിയോഗിക്കും. സന്നിധാനത്ത് പൊലീസ് ആസ്ഥാനം സ്പെഷ്യല്‍ സെല്‍ എസ്പി. വി. അജിത്തും ഡിവൈ.എസ്പി.മാരായ പ്രതാപന്‍, പ്രദീപ്കുമാര്‍ എന്നിവരും സുരക്ഷാചുമതല വഹിക്കും. പമ്പയില്‍ ടെലി കമ്യൂണിക്കേഷന്‍ എസ്പി. എച്ച്. മഞ്ജുനാഥ്, ഡിവൈ.എസ്പിമാരായ ഹരികൃഷ്ണന്‍, വി. സുരേഷ് കുമാര്‍ എന്നിവരും നിലയ്ക്കലില്‍ കൊല്ലം കമ്മിഷണര്‍ പി. മധു, ഡിവൈ.എസ്പിമാരായ സജീവന്‍, ജവഹര്‍ ജനാര്‍ദ് എന്നിവരും മേല്‍നോട്ടംവഹിക്കും.

കുംഭമാസപൂജയ്ക്ക് നട തുറക്കുമ്പോള്‍ യുവതികളെത്തിയാല്‍ അത് പ്രതിഷേധങ്ങള്‍ക്ക് വഴിവയ്ക്കും. ചില സംഘടനകളെ ഇന്റലിജന്റ്‌സ് വിഭാഗം നിരീക്ഷിക്കുന്നുണ്ടെങ്കിലും പ്രതിഷേധങ്ങള്‍ സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ ലഭ്യമായിട്ടില്ല. മണ്ഡല-മകരവിളക്ക് കാലത്തിന്റെ അവസാനസമയത്ത് യുവതീപ്രവേശത്തിനെതിരേ ഇതര സംസ്ഥാനങ്ങളില്‍നിന്നെത്തിയ അയ്യപ്പഭക്തരില്‍നിന്ന് കാര്യമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. യുവതികളെത്തിയാല്‍ ഇത്തവണയും ഇത് തുടരുമെന്നാണഅ വിലയിരുത്തല്‍. അതിനിടെ തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ നിലയ്ക്കല്‍ വരെയേ അനുവദിക്കൂവെന്ന് ജില്ലാ പൊലീസ് മേധാവി ടി. നാരായണന്‍ അറിയിച്ചു. നിലയ്ക്കല്‍നിന്നും പമ്പയിലേക്കു കെ.എസ്.ആര്‍.ടി.സി. ബസ് ഉപയോഗപ്പെടുത്തണം.

ശബരിമല ദര്‍ശനത്തില്‍ പൂര്‍ണതൃപ്തരാണെന്നും ഇനിയും സ്ത്രീകള്‍ ശബരിമലയില്‍ പോകണമെന്ന് ബിന്ദുവും കനകദുര്‍ഗയും വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീകള്‍ കൂട്ടമായി കുംഭമാസത്തില്‍ത്തന്നെ മലകയറണം. വ്യത്യസ്ത സാഹചര്യത്തിലൂടെയാണ് തങ്ങള്‍ കടന്നുവന്നത്. ഇപ്പോള്‍ സുപ്രീം കോടതിയുടെ സംരക്ഷണമുണ്ട്. മക്കളെ കാണാന്‍ പറ്റുന്നില്ല. അമ്മായിഅമ്മയുടെ ഭാഗത്തുനിന്നുള്ള മര്‍ദനം. വിവിധ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഇരുവരും ഒരുമിച്ച് വാര്‍ത്താസമ്മേളനം നടത്താതിരുന്നതെന്നും കനകദുര്‍ഗ വിശദീകരിച്ചിട്ടുണ്ട്. ചെറുപ്പത്തില്‍ത്തന്നെ ശബരിമല ദര്‍ശനം നടത്തണമെന്ന് ആഗ്രഹിച്ച് വ്യക്തിയായിരുന്നു താനെന്നും കനകദുര്‍ഗ പറഞ്ഞു. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കുംഭമാസത്തിലും യുവതികള്‍ ശബരിമലയിലെത്താന്‍ ശ്രമിക്കുന്നത്.

ഈ സാഹചര്യത്തിലാണ് ശബരിമലയില്‍ വന്‍ സുരക്ഷ ഒരുക്കുന്നത്. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടു സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന കേസുകളില്‍ ഈയാഴ്ച പ്രത്യേക പരാമര്‍ശങ്ങളോ വിധിയോ ഉണ്ടാകാനുള്ള സാധ്യതയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പത്തനംതിട്ട സമ്മേളനവുമൊക്കെ കണക്കിലെടുത്താണ് പൊലീസ് വിന്യാസം. നിലയ്ക്കലില്‍ ഇന്നുമുതല്‍ വാഹനപരിശോധന കര്‍ശനമാക്കും. പ്രദേശവാസികളെ അടക്കം തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച ശേഷമേ കടത്തിവിടുകയുള്ളൂവെന്ന് അറിയിച്ചിട്ടുണ്ട്. എഡിജിപി അനില്‍ കാന്തിനാണ് സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല.

Top