കൊച്ചി:
കോവിഡ് നിയന്ത്രണങ്ങളില്‍ വലിയ തോതില്‍ ഇളവു നല്കിയ സാഹചര്യത്തില്‍ ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ സംവിധാനം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എംപ്ലോയീസ് ഫ്രണ്ട് ജനറല്‍ സെക്രട്ടറി എന്‍.പ്രേംകുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. വെര്‍ച്വല്‍ ക്യൂ തുടരുന്ന കാര്യം തീരുമാനിക്കാന്‍ ഈ വിഷയം ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്നുണ്ട്. ഇതിനൊപ്പം തങ്ങളെക്കൂടി കേള്‍ക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.