സാനിയ മിര്‍സയെ ലൈംഗീക ചേഷ്ടകളോടെ നിരന്തരം ശല്യം ചെയ്തു: ബംഗ്ലാദേശ് ക്രിക്കറ്റ് താര്തതിനെതിരെ പരാതി

ധാക്ക: സാനിയ മിര്‍സയെ പ്രമുഖ ബംഗ്ലാദേശ് ക്രിക്കറ്റ് താരം നിരന്തരം ശല്യപ്പെടുത്തിയതായി പരാതി ഉയരുന്നു. ലൈംഗീക പ്രകടനങ്ങളോടെയുള്ള ശല്യപ്പെടുത്തലിനെത്തുടര്‍ന്ന് സാനിയയുടെ ഭര്‍ത്താവും പ്രശസ്ത പാക് ക്രിക്കറ്റ് താരവുമായ ഷോയ്ബ് മാലിക് പരാതി നല്‍കി. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനാണ് ഷോയ്ബ് പരാതി നല്‍കിയത്.

ബംഗ്ലാദേശ് ക്രിക്കറ്റ് താരം സബ്ബീര്‍ റഹ്മാനെതിരെയാണ് മാലിക്കിന്റെ പരാതി ഉയര്‍ന്നിരിക്കുന്നത്. നിരന്തം കുഴപ്പങ്ങളുണ്ടാക്കുന്ന താരമാണ് സബ്ബീര്‍ റഹ്മാന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. വളരെയധികം അച്ചടക്ക നടപടികള്‍ക്ക് വിധേയനായ താരം കൂടിയാണ് സബ്ബീര്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാലു വര്‍ഷം മുമ്പ് പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റിനായി ബംഗ്ലാദേശില്‍ എത്തിയപ്പോള്‍ താരത്തില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നാണ പരാതി. എന്നാല്‍ മാലിക്കിന്റെ പരാതിയെ തുടര്‍ന്ന് താരത്തിനെതിരേ എന്തു നടപടി സ്വീകരിച്ചുവെന്നതിനെപ്പറ്റി ഇതുവരെ മാലിക്കിന് അറിയിപ്പ് നല്‍കിയിട്ടില്ല. അച്ചടക്ക നടപടി പലതവണ നേരിട്ടിട്ടുള്ള താരമാണ് സബ്ബീര്‍ റഹ്മാന്‍. ഈ വാര്‍ത്ത കേട്ട സാനിയയുടെ ആരാധകര്‍ ഞെട്ടലിലാണ്. അച്ചടക്ക ലംഘനത്തെത്തുടര്‍ന്ന് സബ്ബീര്‍ റഹ്മാന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ആറു മാസത്തെ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.

Top