ഒടുവില്‍ സമ്മതിച്ചു; ശബരിമലയിലെ ദിവ്യ ജ്യോതി മനുഷ്യ നിര്‍മ്മിതം

പാലാ: ഒടുവില്‍ ദേവസ്വം ബോര്‍ഡ് ആ സത്യം തുറന്നു പറഞ്ഞു. ശബരിമലയിലെ ദിവ്യജോതി തങ്ങള്‍ തന്നെ കത്തിക്കുന്നതാണ്…ഇത്തവണ മകരവിളക്കിന് പൊന്നമ്പലമേട്ടില്‍ ദിവ്യജ്യോതി തെളിച്ചത് പമ്പ മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരിയാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ശബരിമല തന്ത്രിയുമായി ആലോചിച്ചാണ് ഇങ്ങനെയൊരു നടപടി കൈക്കൊണ്ടത്. ഇതേവരെ വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്നാണ് ദിവ്യജ്യോതി തെളിച്ചിരുന്നതെന്നും പ്രയാര്‍ പറഞ്ഞു.

പാലാ ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വരക്ഷേത്രത്തില്‍ അയ്യപ്പഭാഗവത യജ്ഞസമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വരും വര്‍ഷങ്ങളിലും ദിവ്യജ്യോതി തെളിക്കാന്‍ പമ്പ മേല്‍ശാന്തിമാരെ ചുമതലപ്പെടുത്തും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദിവ്യജ്യോത് മനുഷ്യസൃഷ്ടിയാണെന്ന വിമര്‍ശനങ്ങളെ ഇതുവരെ വിശ്വാസികള്‍ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. ദിവ്യ ജോതി തെളിയിക്കുന്ന കാട്ടിലേയ്ക്ക് പ്രവേശനം പോലും അനുവദിക്കാതെയാണ് ഇത്രയും കാലം ഇതിനുവേണ്ടി വാദിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് യുക്തിവാദി സംഘം വിളക്ക് തെളിയിക്കുന്നിടം കണ്ട് പിടിച്ച് അവിടെ എത്തിയിരുന്നത് വന്‍ വിവാദങ്ങള്‍ക്ക് വഴിതെളിയിച്ചിരുന്നു.

Top