കൊച്ചി: നിവിന്‍ പോളിക്കൊപ്പമിരുന്ന് എബ്രിഡ് ഷൈന്‍ ഒരുക്കിയ 1983 എന്ന ചിത്രം കാണാന്‍ ആഗ്രഹമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെഡുല്‍ക്കര്‍. ക്രിക്കറ്റിനെ ആധാരമാക്കി ഒരുക്കിയ നിവിന്‍പോളി ചിത്രം നായകനൊപ്പമിരുന്ന് കാണണമെന്ന ആഗ്രഹവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്. കഴിഞ്ഞ ദിവസം കോഴിക്കോട് എത്തിയ സച്ചിന് ഒരു റേഡിയോ അഭിമുഖത്തിലാണ് നിവിന്‍ പോളിക്കൊപ്പമിരുന്ന് സിനിമ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്.
സച്ചിന് ടെണ്ടുല്‍ക്കറുടെ ആരാധകനായാണ് നിവിന്‍ രമേശന് എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ എത്തുന്നത്. നിവിന്‍ പോളിയോട് താന്‍ 1983നെക്കുറിച്ച് സംസാരിച്ചിരുന്നതായും അദ്ദേഹം തന്നോട് സിനിമയെക്കുറിച്ച് പറഞ്ഞിരുന്നതായും സച്ചിന് പറഞ്ഞു.
നിവിനോടൊപ്പം ഇരുന്ന് സബ്ടൈറ്റില്സോടെ സിനിമ കാണണമെന്ന ആഗ്രഹമാണ് സച്ചിന് പ്രകടിപ്പിച്ചത്. നിവിന്‍ കേരള ബ്ലാസ്റ്റേഴ്സിനെ പിന്തുണക്കുന്നുണ്ടെന്നും നിവിനോട് നന്ദിയുണ്ടെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.
സച്ചിന്റെ ആഗ്രഹം അറിഞ്ഞതോടെ നിവിന്‍ പോളിയും അതീവ സന്തോഷത്തിലാണ്. സിനിമ ചെയ്യുമ്പോള്‍ തങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം സച്ചിനെ സിനിമ കാണിപ്പിക്കുക എന്നുള്ളതായിരുന്നെന്ന് നിവിന്‍ പ്രതികരിച്ചു. നിരവധി തവണ സച്ചിനെ സമീപിക്കാന്‍ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞിരുന്നില്ലെന്ന് സച്ചിനോട് താന്‍ പിന്നീട് പറഞ്ഞിരുന്നതായും നിവിന്‍ പറഞ്ഞു.
പിന്നീട് മാസങ്ങള്‍ക്കുശേഷം ഡിവിഡി തന്നോട് സച്ചിന് ആവശ്യപ്പെട്ടു. മാനേജരെ ഏല്പിക്കാമെന്നു പറഞ്ഞ തന്നോട് നേരിട്ട് ഏല്പിക്കാനാണ് സച്ചിന് പറഞ്ഞതെന്നും നിവിന്‍ പറഞ്ഞു. സമയം കിട്ടുമ്പോള്‍ സിനിമ കാണാന്‍ ശ്രമിക്കുമെന്നും സച്ചിന് പറഞ്ഞതായി നിവിന്‍ ഓര്‍മ്മിച്ചു. സബ്ടൈറ്റിലോടെ സച്ചിന് 1983ന്റെ ഡിവിഡി ഏല്പിക്കുമെന്നും നിവിന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ എത്തിയപ്പോള്‍ സച്ചിനും നിവിനും കാണുകയും ചെയ്തിരുന്നു.