മുംബൈ: വിരമിച്ച ക്രിക്കറ്റ് താരങ്ങള്‍ക്കായി ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഷെയ്ന്‍ വോണും ചേര്‍ന്ന് ആരംഭിക്കുന്ന മാസ്റ്റേഴ്‌സ് ചാംപ്യന്‍സ് ലീഗിന്റെ (എംസിഎല്‍) ഫ്രാഞ്ചൈസി ബോളിവുഡ് താരം സഞ്ജയ് ദത്ത് സ്വന്തമാക്കി. അടുത്ത വര്‍ഷം ആരംഭിക്കുന്ന ലീഗിന്റെ ഫ്രാഞ്ചൈസി ദത്തിനുവേണ്ടി ഭാര്യ മാന്യതയാണ് സ്വന്തമാക്കിയത്.
കായിക വിനോദങ്ങളില്‍ നേരത്തെ മുതല്‍തന്നെ താല്‍പര്യം ഉള്ളവരാണ് ഞങ്ങള്‍. ചെറുപ്പം മുതല്‍ തന്നെ സഞ്ജയ് കായികരംഗത്ത് തല്പരനായിരുന്നുവെന്നും മാന്യത പറഞ്ഞു. എല്‌ളാ ഇന്ത്യക്കാരെയും പോലെ ഞങ്ങള്‍ക്കും ക്രിക്കറ്റിനോട് വളരെ താല്‍പര്യമാണ്. സേവാഗ്, ലാറ, കാലിസ് തുടങ്ങിയവരെപേ്പാലുള്ള ഇതിഹാസതാരങ്ങള്‍ കളിക്കുന്ന ലീഗിന്റെ ഭാഗമാകാന്‍ സാധിക്കുന്നത് ആവേശകരമാണ്. എംസിഎല്‍ അതുല്യമായ ഒരു സംഭവമാണ്. അതൊരു നല്‌ള നിക്ഷേപമാകുമെന്നത് ഉറപ്പാണെന്നും മാന്യത കൂട്ടിച്ചേര്‍ത്തു.