കൊച്ചി: ബ്ലാസ്റ്റേഴ്സിന്റെ ആദ്യവിജയം കാത്തിരിക്കുന്ന ആരാധകർക്ക് ആവേശം പകരാൻ ടീം ഉടമ കൂടിയായ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ ഭാര്യാസമേതം ഇന്നു കൊച്ചിയിലെത്തും. വൈകിട്ട് കലൂർ സ്റ്റേഡിയത്തിൽ അദ്ദേഹം മഞ്ഞക്കടലിന്റെ ഭാഗമാകും ആദ്യരണ്ടു സീസണിലും കൊച്ചിയിൽ രണ്ടിലേറെ മൽസരങ്ങളിൽ സച്ചിന്റെ സാന്നിധ്യം ഉണ്ടായിരുന്നു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഇത്തവണ ആദ്യ ഹോം മാച്ചിൽ അത്ലറ്റിക്കോ ഡി കൊൽക്കത്തയ്ക്കെതിരെ ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങിയപ്പോൾ സച്ചിൻ സ്റ്റേഡിയത്തിലുണ്ടായിരുന്നു. ടൂർണമെന്റ് തുടങ്ങുംമുൻപുള്ള ടീം അവതരണ പരിപാടിയും കൊച്ചിയിൽ സച്ചിന്റെ നേതൃത്വത്തിലാണു നടത്തിയത്.