സ്‌കൂള്‍ ക്രിക്കറ്റിലെ ചരിത്രം ഇനി സച്ചിനൊപ്പം കളിക്കും

ന്യൂഡല്‍ഹി: ക്രിക്കറ്റിന്റെ ചരിത്രത്തില്‍ അതുല്യനേട്ടം കൈവരിച്ച പ്രണവ് ധനവാഡെയ്ക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിനൊപ്പം കളിക്കാന്‍ അവസരം!. പ്രമുഖ ഓണ്‍ലൈന്‍ ഗെയിം ആപ്ലിക്കേഷനായ സ്റ്റിക്ക് ക്രിക്കറ്റാണ് ഇത്തരത്തില്‍ ക്രിക്കറ്റ് ഗെയിം സെറ്റ് ചെയ്തത്. സച്ചിന്റെ ബ്രാന്‍ഡ് മൂല്യത്തെയും പ്രണവിന്റെ മിന്നും പ്രകടനത്തെയും പരമാവധി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റിക്ക് ക്രിക്കറ്റ് പുതിയ തന്ത്രവുമായി രംഗത്തെത്തിയത്.

16 വയസില്‍ താഴെയുള്ളവരുടെ ക്രിക്കറ്റില്‍ 323 പന്തില്‍നിന്നു 1009 റണ്‍സിന്റെ ലോകറിക്കാര്‍ഡാണു പ്രണവ് കഴിഞ്ഞദിവസം കുറിച്ചത്. അവിശ്വസനീയ പ്രകടനത്തിന് ക്രിക്കറ്റ് ലോകം ഒന്നടങ്കം പ്രണവിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ്. ഇതിനിടെയാണ് പുതിയ ആപ്ലിക്കേഷനുമായി സ്റ്റിക്ക് ക്രിക്കറ്റ് രംഗത്തെത്തിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top