ചുംബന രംഗം റിഹേഴ്സൽ ചെയ്യണം..!! കാസ്റ്റിംഗ് ക്രൌച്ചിൻ്റെ അനുഭവങ്ങൾ തുറന്ന് പറഞ്ഞ് നടി സറീൻ ഖാൻ

സിനിമയില്‍ നിന്നും നേരിടേണ്ടി വരുന്ന ദുരനുഭവങ്ങൾ നടിമാർ തുറന്ന് പറയുന്നത് തരംഗമായിരിക്കുകയാണ്. തങ്ങളുടെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കാൻ എത്ര പ്രതിബന്ധങ്ങൾ മറികടക്കേണ്ടതായി വന്നിരുന്നുവെന്നും ഈ തുറന്നു പറച്ചിലുകളിലൂടെ തെളിഞ്ഞിരുന്നു.

അവസാനമായി കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞത് ബോളിവുഡ് നടി സറീന്‍ ഖാനാണ്. ലൈംഗിക താത്പര്യങ്ങള്‍ക്കു വിധേയയാകാനുള്ള ആവശ്യവുമായി പലരും തന്നെ സമീപിച്ചിട്ടുണ്ടെന്ന് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനിടയില്‍ നടി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരിക്കല്‍ ഒരു സംവിധായകന്‍ നടിയോട് ഒരു ചുംബനരംഗം റിഹേഴ്‌സ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്തു തടസ്സമായി തോന്നിയാലും അതിനെയെല്ലാം പറത്തിക്കളയണമെന്ന് അയാള്‍ പിന്നെയും പിന്നെയും പറഞ്ഞുകൊണ്ടേയിരുന്നു. ‘ഞാനന്ന് ഇന്റസ്ട്രിയില്‍ എത്തിയിട്ടേയുള്ളൂ. അപ്പോഴാണ് അയാള്‍ ഈ ആവശ്യവുമായി വരുന്നത്. ഞാനതപ്പോഴേ നിഷേധിച്ചു.’ നടി തുടര്‍ന്നു.

സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ മറ്റൊരു അനുഭവവും സറീന്‍ ഖാന്‍ വിവരിച്ചു. സുഹൃത്തായിരുന്ന ഒരാള്‍ സുഹൃത്ത് ബന്ധത്തിനുമപ്പുറം ഒരു ബന്ധത്തിലേക്ക് പോകാന്‍ എന്നെ നിര്‍ബന്ധിച്ചു. അങ്ങനെയെങ്കില്‍ കരിയറില്‍ ഒരുപാട് ഉയരങ്ങളിലെത്തിക്കാം എന്നായിരുന്നു അയാളുടെ വാഗ്ദാനം. അങ്ങനെ ജോലിയില്‍ തുടരാന്‍ താത്പര്യമില്ലെന്നും ഇപ്പോള്‍ തനിക്കു ലഭിക്കുന്ന അവസരങ്ങളില്‍ സംതൃപ്തയാണെന്നും സറീന്‍ ഖാന്‍ വ്യക്തമാക്കി.

വീര്‍, ഹൗസ്ഫുള്‍ 2, 1921 തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സറീന്‍ ഖാന്‍. അടുത്തിടെ ബോളിവുഡ് നടിമാരായ രാധിക ആപ്‌തെ, കല്‍ക്കി കോച്ച്‌ലിന്‍, വിദ്യാ ബാലന്‍ എന്നിവരും സിനിമയില്‍ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു.

Top