ക്രിക്കറ്റ് ലോകത്തെ പ്രമുഖരും ബോളിവുഡ് താരങ്ങളും ഒത്തു ചേര്‍ന്ന സുന്ദര നിമിഷങ്ങളായിരുന്നു സഹീര്‍ഖാന്‍-സാഗരിക ജോഡികളുടെ കല്യാണ ആഘോഷ രാവ്. തിങ്കളാഴ്ച വൈകുന്നേരം മുംബൈയിലെ താജ് ഹോട്ടലില്‍ വെച്ചായിരുന്നു ഗംഭീരമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്. ചടങ്ങില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടിം നായകന്‍ വിരാട് കൊഹ്‌ലി കാമുകി അനുഷ്‌ക ശര്‍മ്മ, മുന്‍ ഇന്ത്യന്‍ പേസ് ബോളര്‍ ആശിഷ് നെഹ്‌റ, യുവരാജ് സിംഗ്, സുരേഷ് റെയ്‌ന, ടെന്നീസ് താരം സാനിയാ മിര്‍സ, ബോളിവുഡില്‍ നിന്ന് നായകന്‍ അര്‍ഷാദ് വാസിം, സുസ്മിത സെന്‍ തുടങ്ങി മറ്റ് നിരവധി നടിമാരും പങ്കെടുത്തു. അഘോഷ പൂര്‍ണ്ണമായ രാവില്‍ താരങ്ങള്‍ ആടി തിമിര്‍ത്തു നൃത്തം ചെയ്തത് കണ്ട് നിന്ന ഏവര്‍ക്കും കൗതുക കാഴ്ചയായി.പതിവ് പോലെ വിരാട് കൊഹ്‌ലി-അനുഷ്‌ക ജോഡികളുടെ നൃത്തം തന്നെയായിരുന്നു ചടങ്ങിലെ ഹൈലൈറ്റ്.