ശ്രീ സത്യാ സായിസായി നേതാവിന്റെ സ്ഥാപനത്തിലെ വനിതയുടെ മരണം കൊലപാതകം ?തെളിവുകൾ നശിപ്പിച്ചു ,കുട്ടികളെ ഭീക്ഷണിപ്പെടുത്തി മൊഴി കൊടുപ്പിച്ചു..പോലീസ് അന്വോഷണത്തിൽ കള്ളക്കളി.പരാതിയുമായി ബന്ധുക്കളും ആക്ഷൻ കൗൺസിലും

കൊച്ചി:ശ്രീ സത്യാ സായിസായി നേതാവിന്റെ സ്ഥാപനത്തിലെ വനിതാ മരണത്തിൽ ദുരൂഹതയുണ്ടെന്നും മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്നും ബന്ധുക്കൾ .മരണപ്പെട്ട വനിതാ വാർഡൻ സുജാതയുടെ കുട്ടികളെ മുകുന്ദൻ ഭീഷണിപ്പെടുത്തി മൊഴി കൊടുപ്പിച്ചു എന്നും സുജാത മരിച്ചു കിടന്ന സ്ഥലാം വൃത്തിയാക്കി തെളിവുകൾ നശിപ്പിച്ച് എന്നും ആക്ഷൻ കൗൺസിൽ ആരോപിച്ച് .പരാതികൾ പലതവണ കൊടുത്തിട്ടും കേസ് അന്വോഷണത്തിൽ പോലീസ് കള്ളക്കളി നടത്തുന്നു. സായി സ്ഥാപന നേതാവിന്റെ സ്വാധീനം കേസുകൾ അന്വോഷണം അട്ടിമറിക്കപ്പെടുന്നു .സായി സ്ഥാപനത്തിന്റെ പേരിൽ അധാര്മികതയാണ് നടക്കുന്നത് .ഇവിടുത്തെ പ്രവർത്തികൾ ദുരൂഹമാണ് .ആകാശം കൗൺസിൽ ആരോപിക്കുന്നു .അന്വോഷണം നടത്തിയാൽ ഞെട്ടിക്കുന്ന തെളിവുകൾ ശ്രീ സായ് സ്ഥാപനത്തിൽ നിന്നും കണ്ടെത്താമെന്നും ആരോപണം .

സുജാതയുടെ മരണദിവസം കുട്ടികളാണ് മൃതദേഹം ആദ്യം കണ്ടത്. അപ്പോൾ അവിടെ എത്തിയ മുകുന്ദനും അദ്ദേഹത്തിന്റെ ഭാര്യ ഗീത മുകുന്ദനും കുട്ടികളെക്കൊണ്ട് കെട്ടിത്തൂങ്ങിയ സാരീ അഴിപ്പിക്കുകയും മൃതദേഹം കിടന്ന സ്ഥലം വൃത്തിയാക്കിക്കുകയും കുറിപ്പുകൾ എന്തെങ്കിലും സുജാതയുടെ ബാഗിൽ ഉണ്ടോയെന്നു പരിശോധിക്കാനും പറഞ്ഞു.. ഇതിനു വിസമ്മതിച്ച കുട്ടികളെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു പോലീസ് വരുമ്പോൾ ദൃശ്യം സിനിമയിലെ പോലെ കള്ളം പറയണമെന്നും പറഞ്ഞു.sai complaint

സത്യാ സായി സംഘടന സംസ്ഥാന പ്രസിഡന്റ്‌ പ്രൊഫസർ മുകുന്ദൻ.,സത്യാ സായി സംഘടന സംസ്ഥാന മഹിളാ പ്രസിഡന്റ്‌ ഗീത മുകുന്ദൻ എന്നിവരുടെ സ്വന്തം പേരിൽ നടത്തി വരുന്ന സ്കൂൾ ശ്രീ സത്യാ സായി വിദ്യാ വിഹാർ ആലുവ. ഇദ്ദേഹത്തിന് നിരവധി ഉന്നത ബന്ധങ്ങൾ… ഐഎസ് ഉദ്യോഗസ്ഥർ, മജിസ്‌ട്രേറ്റുമാർ രാഷ്ട്രീയ ക്കാർ, പോലീസ് ഉദ്യോഗസ്ഥർ മുതലായവർ.. പുട്ടാബ്ബർത്തിയിൽ നിന്നുള്ള അതിരുവിട്ട സഹായം.
22/9/2017 രാവിലെ സ്കൂൾ ഡയറക്ടർ മുകുന്ദൻ സുജാതയുടെ ബന്ധുക്കളെ വിളിച്ചു സുജാതയ്ക്ക് സുഖമില്ല ഹോസ്പിറ്റലിൽ കൊണ്ട് വന്നു എന്നറിയിച്ചു. ഹോസ്പിറ്റലിൽ എത്തിയപ്പോൾ മരണപെട്ടു എന്നാണറിയാൻ സാധിച്ചത്. അസുഖമരണ മാണെന്ന് കരുതി പോസ്റ്റ്മോർട്ടം ചെയ്യാൻ വിസമ്മതിച്ച ബന്ധുക്കളോട് മുകുന്ദൻ നിർബന്ധിച്ചു പോസ്റ്റ്മോർട്ടം നടത്തി.. ഇദ്ദേഹത്തിന്റെ സാനിധ്യത്തിൽ അന്ന് തന്നെ സംസ്ക്കാരവും നടത്തി.sai protest

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അടുത്ത ദിവസം പത്ര വാർത്തയിലൂടെ ആണ് ബന്ധുക്കൾ തൂങ്ങി മരണമാണെന്ന് അറിയുന്നത്. അതിനാൽ അടുത്ത ദിവസം സ്കൂളിൽ എത്തി അന്വേഷിച്ച ബന്ധുക്കളോട് ഇദ്ദേഹം പറഞ്ഞത് രാവിലെ സുജാത കൈപ്പടിയിൽ തൂങ്ങി മരിച്ചു കിടക്കുന്നതു കണ്ടെന്നും നോക്കിയപ്പോൾ ജീവനുണ്ടായിരുന്നെന്നും അതിനാൽ ഹോസ്പിറ്റലിൽ കൊണ്ട് പോയി അവിടെ വച്ചു മരണപ്പെട്ടു എന്നും അറിയിച്ചു. ഇദ്ദേഹത്തിന്റെ പരസ്പര വിരുദ്ധമായ മറുപടിയിൽ സംശയം തോന്നിയ ബന്ധുക്കൾ ആലുവ റൂറൽ എസ്പി യ്ക്കു മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പരാതി സമർപ്പിച്ചു. പക്ഷെ നാളിതുവരെ പോലീസ് അന്വേഷണം നടത്തിയിട്ടില്ല.25/9/2017തീയതി സായി വിഹാർ സ്കൂൾ ഹോസ്റ്റലിൽ പഠിച്ചിരുന്ന കുട്ടിയുടെ രക്ഷാകർത്താവ് നാഷണൽ കമ്മീഷൻ ഓഫ് ചൈൽഡ് പ്രൊട്ടെക്ഷനിൽ പരാതി നൽകിയതായി അറിഞ്ഞു.. പരാതിയിൽ പറഞ്ഞിരിക്കുന്നത് വളരെ ഞെട്ടിക്കുന്ന വിവരങ്ങൾ ആണ്.

ആക്ഷൻ കമ്മിറ്റി ഉന്നയിക്കുന്ന ചോദ്യങ്ങൾ

1) സുജാതയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ പരാതികൾ എന്തുകൊണ്ട് അന്വേഷിക്കുന്നില്ല
2)സുജാതയുടെ മരണം തൂങ്ങി മരണമാണെന്ന് മുകുന്ദൻ എന്ത് കൊണ്ട് ബന്ധുക്കളെ അറിയിച്ചില്ല
3) സുജാതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നു രാവിലെ തന്നെ പോലീസിനെ വിളിച്ചറിയിച്ചിട്ടും എന്തുകൊണ്ട് ഫോറൻസിക് സർജനെ കൊണ്ട് പോസ്റ്റ്മോർട്ടം നടത്തിയില്ല. SAI MUKUNDAN
4)കെട്ടിത്തൊങ്ങികിടന്ന സു ജാതയുടെ കഴുത്തിൽ നിന്നും എന്തിനു കുട്ടികളെ കൊണ്ട് സാരീ അഴിപ്പിച്ചു
5)എന്തിനു കുട്ടികളെ കൊണ്ട് മൃതദേഹം കിടന്ന സ്ഥലം വൃത്തിയാക്കിച്ചു
6)കുട്ടികളെ വിവരങ്ങൾ പുറത്തു പറയരുതെന്ന് പറഞ്ഞു എന്തിനു ഭീഷണിപ്പെടുത്തി
7)പോലീസ് എത്തുന്നതിനു മുൻപ് സാധാരണ പോലെ എന്തിനു സ്കൂൾ നടത്തി
8)സ്കൂളിന്റെ അടിസ്ഥാന ഘടകങ്ങളിൽ ഒന്നായ സിസിടിവി എന്തുകൊണ്ട് സ്ഥാപിച്ചിട്ടില്ല
9)മരണം തലേദിവസം മകളെ വിളിച്ചു സുജാത നാളെ വീട്ടിലേക്കു വരുമെന്നറിയിച്ചിട്ടു എന്തിനു ആത്മഹത്യാ ചെയ്യണം
10)സുജാതയോടൊപ്പം ഹോസ്റ്റലിൽ ഉണ്ടായിരുന്ന പെൺകുട്ടിയുടെ രക്ഷകര്താവിനോട് മകളെ ഹോസ്റ്റലിൽ നിന്നും കൊണ്ട് പോകാൻ സുജാത പറഞ്ഞതെന്തിന്
11)പെൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിൽ രാത്രിയിൽ സെക്യൂരിറ്റി ജീവനക്കാർ ഇല്ലാത്തതു എന്തുകൊണ്ട്
12)പെൺകുട്ടികളുടെ hostel റൂമിന്റെ പൂട്ടുകൾ അകത്തു നിന്നും പുറത്തു നിന്നും തുറക്കാവുന്ന രീതിയിൽ സ്ഥാപിച്ചിരിക്കുന്നതെന്തിന്

13)രക്ഷകർത്താക്കൾ ചൈൽഡ് കമ്മീഷനിൽ കൊടുത്ത പരാതിയിന്മേൽ അന്വേഷണം നടത്തി നടപടിയെടുക്കാൻ വൈകുന്നത് എന്തുകൊണ്ട്
14)മുകുന്ദൻ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും ഒരു കേസിൽ മുൻ‌കൂർ ജാമ്യമെടുത്തു നിൽക്കുന്ന വ്യക്തിയാണ്.. എന്നിട്ടും ഈ ക്രിമിനൽ മുകുന്ദനെതിരെ എന്തുകൊണ്ട് കേസ് അന്വേഷിക്കാൻ പോലീസ് മടിക്കുന്നു .
15)ആലുവ ഡിസ്ട്രിക്ട് ഹോസ്പിറ്റലിൽ പോസ്റ്റ്മോർട്ടം നടത്തിയിട്ടുണ്ട് കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയെന്ന് തെറ്റായ പത്ര വാർത്ത നൽകിയതാര്
16)fir റിപ്പോർട്ടിൽ മൃതദേഹം ആദ്യം കണ്ടത് സെക്യൂരിറ്റി ആണെന്ന് പറയുന്നു. പക്ഷെ കുട്ടികളുടെ മൊഴിയിൽ അവരാണ് ആദ്യം കണ്ടതെന്ന് പറയുന്നു. എന്താണ് വാസ്തവം
17)പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രാവിലെ 6. 15 നു മരിച്ചതായും ഭക്ഷണം പകുതി ദഹിച്ചിട്ടില്ലെന്നും പറയുന്നു. തലേന്ന് സുജാത കുട്ടികളോടൊപ്പം രാത്രി 8. 0 മണിക്കാണ് ഭക്ഷണം കഴിച്ചത്, അപ്പോൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ അട്ടിമറിച്ചതല്ലേ ?

Top