സെയ്ഫിന്റെ ആദ്യ വിവാഹത്തിന്റെ സദ്യ ഞാനും ഉണ്ടിരുന്നു; അന്നെനിക്ക് പത്തു വയസുമാത്രം; സെയ്ഫുമായി പ്രണയത്തിലായതിനെക്കുറിച്ച് കരീന…

ലോകമെമ്പാടുമുള്ള പ്രണയേതാക്കള്‍ വാലന്റൈന്‍സ് ഡേ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ്. ബോളിവുഡിലെ സൂപ്പര്‍ ദമ്പതികളായ സെയ്ഫ് അലിഖാനും കരീന കപൂറും പ്രണയദിനം ആഘോഷിക്കാന്‍ കച്ചകെട്ടിയിരിക്കുകയാണ്. വിവാഹത്തോടെ പ്രണയത്തിന്റെ ചൂടുകുറയുമെന്നു പറയാറുണ്ടെങ്കിലും സെയ്ഫും കരീനയും ഇപ്പോഴും നല്ല ഹോട്ട്മൂഡിലാണ്. ഫെബ്രുവരി 14 ാം തിയ്യതിക്ക് വേണ്ടി കാത്തിരിക്കുന്ന ഈ അവസരത്തില്‍ സെയ്ഫുമായി പ്രണയത്തിലായതിനെക്കുറിച്ച് കരീന പറയുന്നതിങ്ങനെ… ഒരു സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ഞങ്ങള്‍ പാരീസിലെ ഒരു ഹോട്ടലില്‍ താമസിക്കുകയായിരുന്നു. ഒരിക്കല്‍ നോര്‍ത്രദാം പള്ളി സന്ദര്‍ശിക്കാന്‍ ഞങ്ങള്‍ ഒരുമിച്ച് പോയി. പാരീസിലെ ഒരു സായാഹ്നത്തില്‍ സെയ്ഫ് എന്നോട് ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും പറഞ്ഞു. തമാശ എന്താണെന്നു വച്ചാല്‍; സെയ്ഫിന്റെ അമ്മയും അച്ഛനും (ഷര്‍മിള ടാഗോര്‍, മന്‍സൂര്‍ അലിഖാന്‍ പട്ടൗഡി) അനുരാഗം തുറന്ന് പറയുന്നത് പാരീസില്‍ വച്ചാണ്. ഞാനും സെയ്ഫുമായി മനസികമായി അടുത്തു കഴിഞ്ഞിരുന്നു. നടിയും നിര്‍മാതാവുമായ അമൃത സിംഗ് ആയിരുന്നു സെയ്ഫിന്റെ ആദ്യഭാര്യ. സെയ്ഫിനേക്കാള്‍പന്ത്രണ്ട് വയസ്സ് കൂടുതലായിരുന്നു അമൃതയ്ക്ക്. ഈ ബന്ധത്തിലുണ്ടായ കുട്ടികളാണ് സാറ അലിഖാനും ഇബ്രാഹിം അലിഖാനും.സെയ്ഫും അമൃതയും വിവാഹം കഴിക്കുമ്പോള്‍ എനിക്ക് വെറും പത്തുവയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ഞാന്‍ വിവാഹത്തില്‍ പങ്കെടുത്തത്. സെയ്ഫ് എന്റെ ജീവിതപങ്കാളിയാകുമെന്ന് ഒരിക്കലും കരുതിയില്ല- കരീന പറയുന്നു.കരീനയേക്കാള്‍ പത്ത് വയസ്സ് കൂടുതലാണ് സെയ്ഫിന്. 2012 ലാണ് ഇരുവരും വിവാഹിതരാകുന്നത്. 2016ല്‍ ഇരുവര്‍ക്കും ആണ്‍കുഞ്ഞ് പിറന്നു. തൈമൂര്‍അലി ഖാന്‍ പട്ടൗഡി എന്നാണ് കുഞ്ഞിന്റെ പേര്. എന്തായാലും കരീനയുടെ പ്രണയകഥ ബോളിവുഡില്‍ പാട്ടായിക്കഴിഞ്ഞു.

Top