പുതുക്കിയ ലോക ബാഡ്മിന്റണ്‍ റാങ്കിംഗില്‍ ഇന്ത്യയുടെ സൈന നെഹ്വാള് വീണ്ടും രണ്ടാം സ്ഥാനം തന്നെ തുടരുന്നു. ഇന്ത്യയുടെ പി.വി. സിന്ധു വനിതാ വിഭാഗത്തില്‍ 12-ാം റാങ്കിലാണ്.പുരുഷവിഭാഗത്തില്‍ കെ. ശ്രീകാന്തും പി. കശ്യപും രണ്ടു സ്ഥാനങ്ങള്‍ ഇറങ്ങി യഥാക്രമം ഏഴ്, പതിനഞ്ച് സ്ഥാനങ്ങളിലെത്തി. അതേസമയം എച്ച്.എസ്. പ്രണോയ് രണ്ടു സ്ഥാനങ്ങള്‍ മുന്നോട്ടുകയറി 19-ാം റാങ്കിലെത്തി. കഴിഞ്ഞ ദിവസം അവസാനിച്ച ചൈന ഓപ്പണിലും ഹോങ്കോംഗ് ഓപ്പണിലും കെ. ശ്രീകാന്തിനും പി. കശ്യപിനും നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. ചൈനയുടെ ചെന്‍ ലോങാണ് പുരുഷന്മാരുടെ റാങ്കിംഗില്‍ ഒന്നാമത്.