വിവാഹം കഴിക്കാനില്ലെന്ന് സായ്പല്ലവി;  കാരണം ഇതാണ്

പ്രേമം എന്ന സിനിമയിലൂടെയെത്തി നിരവധി ആരാധകരെ നേടിയ താരമാണ് സായ് പല്ലവി. മലയാളത്തില്‍ നിന്ന് തമിഴിലേയ്ക്കും തെലുങ്കിലേക്കും സായിവളര്‍ന്നു. ധനുഷുമൊത്തുള്ള പുതിയ ചിത്രം മാരി 2 വിജയകരമായി മുന്നേറുകയാണ്. റെക്കോഡുകള്‍ ഭേദിച്ചുകൊണ്ടാണ് സായ്പല്ലവിയുടെ ധനുഷും ഒന്നിച്ച റൗഡി ബേബി ഗാനം മുന്നേറുന്നത്. ഇതിനിടയില്‍ സായിപല്ലവിയുടെ വിവാഹത്തെ സംബന്ധിച്ചും വാര്‍ത്തകള്‍ വരുന്നുണ്ട്. എന്നാല്‍ വിവാഹമേ കഴിക്കുന്നില്ലെന്ന നിലപാടിലാണ് താനെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സായ്പല്ലവി.

അതിനുള്ള കാരണമായി പറയുന്നത് അച്ഛനെയും അമ്മയേയും പിരിഞ്ഞ് ജീവിക്കാന്‍ കഴിയില്ലെന്നാണ്. എല്ലാകാലത്തും അച്ഛനും അമ്മയ്‌ക്കൊപ്പം നിന്ന് അവര്‍ക്ക് വേണ്ടത് ചെയ്തുകൊടുക്കാനാണ് ഡോക്ടര്‍ കൂടിയായ താരത്തിന് താല്‍പര്യം. വിവാഹം ഇതിന് തടസമാകുമെന്നും തങ്ങളുടേതായ ചെറിയ ഇടം നഷ്ടമാകുമെന്നും സായ് പറയുന്നു. സായിയ്ക്ക് ഒരു സഹോദരി കൂടിയുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സഹപ്രവര്‍ത്തകരോടും സഹാനുഭൂതി പുലര്‍ത്തുന്ന താരമാണ് സായിപല്ലവി. അടുത്തിടെ തന്റെ ചിത്രം പരാജയപ്പെട്ടതിനെ തുടര്‍ന്ന് നിര്‍മാതാവിനുണ്ടായ നഷ്ടം അറിഞ്ഞ് സായി പല്ലവി പ്രതിഫലം തിരച്ചുനല്‍കിയതും വാര്‍ത്തയായിരുന്നു.

Top