തിരുവനന്തപുരം: ‘എന്റെ മകള്‍ക്കും കിട്ടി ഒരു വലിയ സമ്മാനം. അവളുടെ സ്‌കൂളില്‍നിന്ന്. ഉറക്കെ പറയാന്‍ കഴിഞ്ഞില്ലെങ്കിലും അപ്പ എന്ന് വിളിച്ച് അവള്‍ അതില്‍ ഉമ്മ വച്ചു. സ്‌കൂളില്‍ അവളെ പഠിപ്പിക്കുന്ന എല്ലാ ടീച്ചേഴ്സിനും ഒരായിരം നന്ദി. ‘ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു ചിത്രത്തിന്റെ അടികുറിപ്പാണ്….വായിക്കുന്നവരുടെ കണ്ണു ഹൃദയവും നിറയുന്ന ചിത്രം….ഈ ചിത്രപ്പോള്‍ ആയിരങ്ങളില്‍ നിന്ന് ആയിരങ്ങളിലേയക്ക് കൈമാറുകയാണ്…..
പ്രത്യേകതരം രോഗം ബാധിച്ച 10 വയസ്സുകാരി മകള്‍ വീണ സ്‌കൂളില്‍ കിട്ടിയ സമ്മാനത്തില്‍ മുത്തം വെയ്ക്കുന്ന ഫോട്ടോ ആണ് സജന്‍ പോസ്റ്റ് ചെയ്തത്. വലിയ പ്രതികരണമാണ് പോസ്റ്റിനു ഫേസ്ബുക്കില്‍ ലഭിച്ചത്.51,000 ലൈക്ക് എഴായിരത്തിനടുത്ത് ഷെയറുകള്‍. 250 ഫ്രണ്ട്‌സ് മാത്രമാണ് സജന്‍കുമാറിന്റെ ഫേയ്‌സ് ബുക്കിലുള്ളതെങ്കിലും ചിത്രം ലക്ഷകണക്കിന് പേരാണ് കണ്ടത്….
മംഗോളിസം എന്ന അപൂര്‍വ രോഗമാണ് വീണയ്ക്ക്. ഈ 10 വയസ്സിനിടെ ഒരുപാട് പ്രതിസന്ധികള്‍ നേരിട്ടു. ജനിച്ചപ്പോള്‍ തന്നെ ഹൃദയത്തിനു 2 ദ്വാരമുണ്ടായിരുന്നു. കാലക്രമേണ ദ്വാരങ്ങള്‍ സ്വാഭാവികമായി അടഞ്ഞു. ജനിച്ചപ്പോള്‍ ആറ് മാസം വരെ കുട്ടി കണ്ണ് ചിമ്മാറില്ലായിരുന്നു. 5 സര്‍ജറികളാണ് ഇക്കാലയളവില്‍ കണ്ണിനു നടത്തിയത്. കണ്ണ് തുറന്നുപിടിച്ചാണ് കുട്ടി ഉറങ്ങാറ്. കൃഷ്ണമണിയുടെ ചലനം നോക്കി വേണം ഉറങ്ങിയോ എന്നറിയാന്‍. പത്തതാം വയസ്സില്‍ കുട്ടി നടന്നുതുടങ്ങി. എറണാകുളം തൃപ്പൂണിത്തുറയിലാണ് സജന്‍ കുമാര്‍ ഇപ്പോള്‍ കുടുംബസമേതം താമസിക്കുന്നത്. ഇവിടെ അടുത്ത് സ്നേഹനിലയം എന്ന സ്പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് വീണ ഇപ്പോള്‍.
സജന്‍കുമാര്‍ നേവല്‍ ബേസിലും ഭാര്യ ലതിക എറണാകുളത്തെ സ്വകാര്യആശുപത്രിയിലും ജോലി ചെയ്യുന്നു. കഴിഞ്ഞ ദിവസം ഇരുവരും ജോലി കഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍ കണ്ട കാഴ്ച്ചയാണ് ഫെയ്സ് ബുക്ക് പോസ്റ്റ് ആയത്. സ്‌കൂളില്‍ നിന്ന് കിട്ടിയ സമ്മാനവും കെട്ടിപ്പിടിച്ച് ഇരിക്കുകയായിരുന്നു കൊച്ചുവീണ. സ്‌കൂളില്‍ അന്ന് സ്‌പോര്‍ട്‌സ് മീറ്റ് ആയിരുന്നു. ഒരു ചെറിയ മത്സരത്തില്‍ വീണയ്ക്ക് സമ്മാനമായി ഒരു ട്രോഫി കിട്ടി. അത് തനിക്ക് കിട്ടിയതാണെന്ന തിരിച്ചറിവില്‍ ട്രോഫിയില്‍ ഉമ്മ കൊടുത്ത് ഇരിക്കുകയായിരുന്നു കൊച്ചുകുട്ടി
സജന്‍കുമാറും ഭാര്യ ലതികയും ഈ ചിത്രം പകര്‍ത്തി ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തു. പോസ്റ്റ് വൈറലായി. 250 ഇല്‍ താഴെ സുഹൃത്തുക്കള്‍ മാത്രമാണ് ഫേസ്ബുക്കില്‍ സജന്‍ കുമാറിനുള്ളത്. എന്നാല്‍ ചിത്രം കണ്ട ഫേസ്ബുക്ക് ഉപയോക്താക്കള്‍ ഇത് ഹൃദയത്തില്‍ ഏറ്റെടുക്കുകയായിരുന്നു. അത്രയ്ക്ക് ഹൃദയത്തില്‍ തൊടുന്ന വാക്കുകളാണ് ആ പിതാവിന്റെയും.