കണ്ണൂര്‍ :ഐ.എന്‍.റ്റി.യു.സി വനിതാ വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റുമായ ശ്രീമതി സുനിജ ബാലകൃഷ്ണനെ പടപ്പേങ്ങാട് ക്ഷീരോത്പാദന സഹകരണ സംഘവുമായി ബന്ധപ്പെട്ട് പോലീസ് സഹായം ആവശ്യപ്പെട്ടപ്പോള്‍ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. അപമാനിക്കുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തത് അങ്ങേയറ്റം അപലപനീയമാണെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. സജീവ് ജോസഫ് ആവശ്യപ്പെട്ടു.
സ്ത്രീകളെ അപമാനിക്കുന്നതും അവര്‍ക്കെതിരെ അസഭ്യം പറയുന്നതും സി.പി.എം. അവരുടെ നയമാക്കി മാറ്റിയിരിക്കുകയാണ്. നാഥനില്ലാത്ത പോലീസ് വകുപ്പില്‍ കയറൂരിവിട്ട കാളകളെപ്പോലെയാണ് ചില പോലീസ് ഉദ്യോഗസ്ഥര്‍ പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.