ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരായ സമരത്തിന്റെ ഭാഗമായി വീണ്ടും വ്യാജപ്രചരണം. ശബരിമലയിലെ ആചാരങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ച നീതിപീഠവും സര്‍ക്കാരും കണ്ണീര് കുടിക്കേണ്ടി വരും എന്നാണ് വ്യാജ സന്ദേശം.
പന്തളം കൊട്ടാരത്തിലെ മുതിര്‍ന്ന അംഗമായ രാധ തമ്പുരാട്ടിയുടെ വാക്കുകള്‍ എന്ന പേരിലാണ് പ്രചരണം. സിനിമാ, നാടക അഭിനേത്രി സജിതാ മഠത്തിലിന്റെ ചിത്രം ഝപയോഗിച്ചാണ് വ്യാജപ്രചരണം. ശബരിമലയില്‍ ഞങ്ങളുടെ പൂര്‍വികര്‍ രൂപപ്പെടുത്തിയ അനുഷ്ടാനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ച നീതിപീഠവും സംസ്ഥാന സര്‍ക്കാരും ഒരുപാട് കണ്ണീര് കുടിക്കേണ്ടി വരും.
ഇത് ഈ നാട് ഭരിച്ച രാജവംശത്തിന്റെ അമ്മയുടെ ശാപമായ് കരുതിക്കോളൂ. ഈ മാതൃശാപം എന്നും അഗ്‌നിയായി നീറി നില്‍ക്കട്ടെ എന്നാണ് സജിതയുടെ ചിത്രം സഹിതം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. വ്യാജ പ്രചരണത്തിനെതിരെ സജിത മഠത്തില്‍ തന്നെ രംഗത്ത് വന്നിട്ടുണ്ട്. ഈ രാധ തമ്പുരാട്ടിയെ കണ്ടിട്ട് നല്ല പരിചയം തോന്നുന്നു (ഈ വൃത്തികേടുകള്‍ നിര്‍ത്താന്‍ എന്തു ചെയ്യാന്‍ സാധിക്കുമെന്നും സജിത ഫെയ്സ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.