പെരുമ്പാവൂര്‍: ജിഷ വധക്കേസില്‍ പി.പി തങ്കച്ചനെതിരായ ആരോപണത്തിന് അടിസ്ഥാനമില്ലെന്ന് പെരുമ്പാവൂര്‍ മുന്‍ എം.എല്‍.എ സാജു പോള്‍. രാഷ്ട്രീയ പ്രേരിതമായി ആരെയും പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ സി.പി.എം തയാറില്ലെന്നും സാജു പോള്‍ പറഞ്ഞു.
അടിസ്ഥാനമില്ലാത്ത ഇത്തരം ആരോപണമാണ് തന്റെ പരാജയത്തിന് കാരണമായത്. ജിഷയുടെ അമ്മ വൈകാരികമായി പറഞ്ഞത് ഏറ്റെടുത്താണ് തനിക്കെതിരെ യു!.ഡി.എഫ് പ്രചരണം നടത്തിയത്. ഇക്കാര്യത്തിലടക്കം അന്വേഷണം ആവശ്യമാണെന്നും സാജു പോള്‍ പറഞ്ഞു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
അടിസ്ഥാനമില്ലാത്ത ആരോപണം ആര്‍ക്കെതിരെ ഉന്നയിച്ചാലും അതിനൊപ്പം നില്‍ക്കില്ല. തെളിവില്ലാതെ ആരെയും തേജോവധം ചെയ്യാനും കൂട്ടുനില്‍ക്കില്ല. പുതിയ അന്വേഷണസംഘത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.