തിരുവനന്തപുരം: കേരളത്തിലെ പാര്‍ട്ടിപ്രവര്‍ത്തകരെയും ജനങ്ങളെയും ഞെട്ടിച്ച് കൊണ്ട് സിപിഎം ഏരിയ്യാ സെക്ട്രറിക്കെതിരെ പിണറായിയുടെ കടുത്ത നടപടി. ഗുണ്ടകള്‍ക്കൊപ്പം ചേര്‍ന്ന് ഗുണ്ടാപ്രവര്‍ത്തനം നടത്തിയെന്ന പരാതിയില്‍ കളമശ്ശേരി സിപിഎം ഏരിയാ സെക്രട്ടറിയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചെയര്‍മാനുമായ സക്കീര്‍ ഹുസൈനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രാകരം പോലീസ് കേസെടുത്തു.
ഔദൗഗീക വിഭാഗത്തിനൊപ്പം നില്‍ക്കുന്ന സക്കീര്‍ ഹുസൈനെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയാണ് എന്നതാണ് പാര്‍ട്ടി അണികളെയും ഞെട്ടിച്ചത്. നേരത്തെ കൊച്ചിയില്‍ ഗുണ്ടാ പ്രവര്‍ത്തനം നടത്തിയിരുന്ന ഡിവൈഎഫ് ഐ നേതാവടക്കമുള്ള ഗുണ്ടകളെ അറസ്റ്റ് ചെയ്തതും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ചായിരുന്നു.
വ്യവസായിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയതിനാണ് സിപിഎം കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തത്. എറണാകുളത്തെ ഡയറി ഫാം ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഏരിയ സെക്രട്ടറിയെ രണ്ടാം പ്രതിയാക്കി കേസെടുത്തത്. മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി ബ്രോഡ് വെയിലെ ആര്‍ട്ടിഫിഷ്യല്‍ ഫ്‌ളാര്‍ ഡീലര്‍ സാന്ദ്ര തോമസില്‍ നിന്ന് പണ തട്ടാന്‍ ശ്രമിച്ച കേസിലുള്‍പ്പെട്ട കറുകപ്പള്ളി സിദ്ദീഖാണ് കേസിലെ മുഖ്യപ്രതി.
കേസിനെക്കുറിച്ച് പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെ.. കഴിഞ്ഞ വര്‍ഷം പകുതിയോടെ എറണാകുളത്ത് ജൂബി പൗലോസും ഷീല തോമസും പാര്‍ട്ടണര്‍ഷിപ്പില്‍ ഡയറി ഫാം ആരംഭിച്ചു. ഇതിനിടയില്‍ ഇന്‍വെസ്റ്റ്മെന്റിനെ ചൊല്ലി ഇരുവരും വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ജൂബി പൗലോസിന് ഫാമില്‍ തുല്ല്യഅവകാശമില്ലെന്ന നിലപാടില്‍ ഷീല തോമസ് ഉറച്ച നിന്നു. ഇതോടെ ജൂബി സിവില്‍ കോടതിയില്‍ പരാതി നല്‍കി. കേസില്‍ ജൂബിക്ക് അനുകൂലമായി വിധി വന്നതോടെ സഹായവുമായി ഷീല തോമസ് കറുകപ്പപ്പള്ളി സിദ്ദീഖിനെ സമീപിച്ചു. വിഷയത്തെക്കുറിച്ച് മധ്യസ്ഥ ചര്‍ച്ചക്കായി തുടര്‍ന്ന് ജൂബിയെ സിദ്ദീഖ് വെണ്ണലയിലേക്ക് വിളിച്ചു വരുത്തി.
സിദ്ദീഖിന്റെ ആവശ്യം ജൂബി നിരാകരിച്ചതോടെ, ജൂബിയെ ബലപ്രയോഗത്തിലൂടെ കാറിലേക്ക് പിടിച്ചുകയറ്റി. സിപിഐം കളമശ്ശേരി ഏരിയ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോയ ജൂബിയെ അവിടെവച്ച് ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനും സിദ്ദീഖും ഭീഷണിപ്പെടുത്തി. ഷീല തോമസ് പറയുന്നത് അനുസരിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയതായും വിവരമുണ്ട്. ഇതോടെയാണ് ജൂബി പൗലോസ് പാലാരിവട്ടം പൊലീസിന് പരാതിനല്‍കിയത്. കേസിലെ നാലാം പ്രതിയാണ് ഷീല തോമസ്, തട്ടിക്കൊണ്ട് പോകലിന് സഹായം ചെയ്തുകൊടുത്ത നേപ്പാളി മുഖമുള്ള വ്യക്തിയാണ് മൂന്നാം പ്രതി. പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും ഇവര്‍ക്കെതിരെയുള്ള അന്വേഷണം സിഐയുടെ നേതൃത്വത്തില്‍ നടത്തും.
ഇന്ത്യയിലും വിദേശത്തുമായി വന്‍ ബിസിനസ്സ് ശൃഖലയുള്ള ഫയേദ ട്രാവല്‍സ് സിഇഒ ആയ മുഹമ്മിന്റെ കാക്കനാട് രാജഗിരി കോളേജില്‍ പഠിക്കുന്ന മകനെ അല്‍ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പിന്റ സി.എം.ഡി ഡോക്ടര്‍ മുഹമ്മദ് റബീയുള്ളയുടെ ഒരു കോടി രൂപയുടെ ക്വട്ടേഷനില്‍ തൃശ്ശൂരിലെ ഒരു സംഘം തട്ടിക്കൊണ്ട് പോയി. വിഷയത്തില്‍ ഇരു വ്യവസായികള്‍ക്കും വേണ്ടി ദുബായില്‍ വച്ച് മധ്യസ്ഥത പറഞ്ഞത് സക്കീര്‍ ഹുസൈനാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. മധ്യസ്ഥതയില്‍ സക്കീര്‍ ഹുസൈന് ഒരു കോടി രൂപ പ്രതിഫലം ലഭിച്ചെന്ന് ആരോപിച്ച കളമശ്ശേരിയില്‍ നേരത്തെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഡിവൈഎഫ്‌ഐ കറുകപ്പള്ളി മസ്ജിത് യൂണിറ്റ് സെക്രട്ടരിയായിരുന്നു സിദ്ദീക്.
സ്ത്രീയെ തടഞ്ഞുവെയ്ക്കുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്തതിന് സക്കീര്‍ ഹുസൈനെതിരെ പാലാരിവട്ടം പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയാണ് സക്കീര്‍ ഹുസൈന്‍.