കൊച്ചി: കണ്ണിറുക്കലിലൂടെ ആരാധക ലക്ഷങ്ങളുടെ മനസില്‍ കുടിയേറിയ പ്രിയക്ക് വെല്ലുവിളി ഉയര്‍ത്തി ഡല്‍ഹിയില്‍ നിന്നൊരു സുന്ദരി എത്തുന്നു. സാക്ഷി മാലിക് ആണ് പ്രിയയെ കടത്തി വെട്ടുന്ന ചലനങ്ങളുമായി എത്തുന്നത്. മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ ഒറ്റ കണ്ണിറുക്കലിലൂടെയാണ് പ്രിയ പ്രകാശ് ഇന്‍സ്റ്റഗ്രാമില്‍ കുതുച്ചുയര്‍ന്നതെങ്കില്‍ ഒരു ഡാന്‍സ് നമ്പരിലൂടെയാണ് സാക്ഷി ആരാധകരെ കീഴടക്കുന്നത്.
ബോം ദിഗി ദിഗി എന്ന ഹിറ്റ് ബോളിവുഡ് ഡാന്‍സ് നമ്പറിലൂടെയാണ് സാക്ഷി മാലിക് ആരാധകരെ നേടുന്നത്. അംഗലാവണ്യത്തിലൂടെയും കുസൃതിച്ചിരിയിലൂടെയും ഇന്‍സ്റ്റഗ്രാമിലും സാക്ഷി കുതിക്കുകയാണ്.
സാക്ഷിയെ ലക്ഷക്കണക്കിന് ആരാധകരാണ് ഇന്‍സ്റ്റ്ഗ്രാം വഴി ഫോളോ ചെയ്യുന്നത്. സാക്ഷി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് അന്‍പതിനായിരത്തിനും മുകളിലാണ് ലൈക്കുകളും ലഭിക്കുന്നത്. പത്ത് ലക്ഷം പേരാണ് ഇപ്പോള്‍ സാക്ഷിയെ ഫേസ്ബുക്കില്‍ ഫോളോ ചെയ്യുന്നത്. ഒരു കണ്ണിറുക്കലിലൂടെ ഇന്‍സ്റ്റഗ്രാമില്‍ അമ്പത് ലക്ഷത്തിലധികം ഫോളോവേഴ്‌സിനെ നേടിയ താരമാണ് പ്രിയ. ഇന്‍സ്റ്റാഗ്രാമിലെ ഇന്‍ഫ്‌ളുവന്‍സര്‍ മാര്‍ക്കറ്റിങിന്റേയും താരമാണ് പ്രിയ.