
ദില്ലി: റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ അഭിമാനം കാത്ത സാക്ഷി മാലിക്കിനെ ബേട്ടി ബച്ചാവൊ ബേട്ടി പഠാവോയുടെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചു. ഹരിയാന സംസ്ഥാന ആരോഗ്യ, കായിക മന്ത്രി അനില്‍ വിജാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് അഭിമാനാര്‍ഹമായ നേട്ടം സ്വന്തമാക്കി ഇന്നു പുലര്‍ച്ചെയാണ് ബുധനാഴ്ചയാണ് സാക്ഷി ഇന്ത്യയിലെത്തിയത്. ദില്ലി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയ സാക്ഷിക്ക് രാജ്യപ്രതിനിധികളും ആരാധകരും ഉജ്ജ്വല സ്വീകരണമാണ് നല്‍കിയത്. ഹരിയാനയിലെ മന്ത്രിമാരായ കവിത ജെയ്ന്‍, റാവു നര്‍ബീര്‍ സിംഗ്, മനീഷ് ഗ്രോവര്‍, വിപുല്‍ ഗോയല്‍ എന്നിവര്‍ സാക്ഷിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു.ജന്മനാട്ടിലും വമ്പിച്ച സ്വീകരണ സമ്മേളനമാണ് ഒരുക്കിയിരുന്നത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക