പലരും അന്നേ പറഞ്ഞു ഈ ബന്ധം വേണ്ടെന്ന്: ശാലൂ മേനോന്റെ ഭർത്താവ് തുറന്നു പറയുന്നു

സിനിമാ ലേഖകൻ

കൊച്ചി: ശാലുവുമായുള്ള ബന്ധം വേണ്ടെന്ന് വിവാഹത്തിനു മു്ൻപു തന്നെ പലരും തന്നോടു പറഞ്ഞിട്ടുള്ളതായി സിനിമാ സീരിയൽ താരം ശാലൂമേനോന്റെ ഭർത്താവ് സജി നായർ. ശാലുവിനെയും തന്നെയും ചേർത്ത് ഗോസിപ്പുകൾ പ്രചരിച്ച കാലത്താണ് ഇതു സംബന്ധിച്ചു പലരും തന്നോട് പറഞ്ഞതെന്നായിരുന്നു സജിയുടെ വെളിപ്പെടുത്തൽ.
നിരവധി സീരിയലുകളിലും സിനിമകളിലും മികച്ച കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മികവ് തെളിയിച്ച നടിയാണ് ശാലു മേനോൻ. മികച്ച അഭിനയത്തിലൂടെ ആരാധകരെ കൈയിലെടുത്ത ശാലു സോളാർ കേസിൽ അകപ്പെട്ടതോടെ  നിരവധി പഴികൾ കേൾക്കേണ്ടി വന്നു. സോളാർ കേസിൽ മാത്രമല്ല താരം പഴി കേട്ടത് അന്ന് ഉറ്റ സുഹൃത്തും ഇപ്പോൾ ഭർത്താവുമായ സജി നായരെ ചേർത്ത് നിരവധി ഗോസിപ്പുകളാണ് പരന്നത്.
സിനിമാ സീരിയൽ നടിയും നർത്തകിയുമായ ശാലു മേനോനും സജി നായരും തമ്മിലുള്ള വിവാഹം നടന്നത് 2016 സെപ്റ്റംബർ 8ന് ആയിരുന്നു. പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും എന്ന് പലരും പറഞ്ഞിരുന്നെങ്കിലും നീണ്ട പതിനൊന്നു വർഷത്തെ സൗഹൃദമായിരുന്നു ഇവരെ വിവാഹത്തിലെത്തിച്ചതെന്ന് സജി പറയുന്നു. എറണാകുളത്തെ വില്ലയിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. അവിടെ വച്ച് സീരിയലിൽ ജോലി ചെയുന്ന ഒരാളാണ് ശാലുവിനെ കുറിച്ച് അപവാദം പറഞ്ഞു പരാത്തിയതെന്ന് സജി പറയുന്നു.
സജിയും ശാലുവും പ്രണയത്തിലാണെന്നും മറ്റുപലതും പറഞ്ഞ് പരത്തിയെന്നും പറയുന്നു സജി. പൊതുവെ ഞാൻ സ്ത്രീകളോട് സംസാരിക്കാറില്ല. അധികവും ഞാൻ സംസാരിക്കുന്നത് ശാലുവിനോടാണ്. ഷൂട്ടിങ് ഇല്ലാത്ത സമയത്ത് ശാലു എന്റെ കൂടെയായിരിക്കും. അത് പല വിവാദങ്ങൾക്കും ഗോസ്സിപ്പുകൾക്കും ഇടയായി. പലരും മുന്നറിയിപ്പ് നൽകി ഈ ബന്ധം ശരിയാകില്ല, ഇത് അധിക കാലം മുന്നോട്ട് പോകില്ലെന്ന്. പക്ഷെ അപ്പോഴും ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു . ഒടുവിൽ സൗഹൃദം പ്രണയമായി,
പ്രണയത്തിൽ നിന്ന് അവളെന്റെ ജീവിത സഖിയായി. ശാലുവിനെ മോശമായും അപകീർത്തിപ്പെടുത്തുന്നതുമായ നിരവധി വാർത്തകൾ വരുന്നുണ്ട്. ദയവു ചെയ്ത് ആരും ശാലുവിനെ കുറിച്ച് അപവാദം പറഞ്ഞു പരത്തരുതെന്ന് ഭർത്താവ് സജി പറയുന്നു. ശാലു മികച്ചൊരു നടിയും നർത്തകിയും കൂടെ നല്ലൊരു ഭാര്യയുമാണെന്ന് സജി കൂട്ടി ചേർത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top