വീട്ടിലെ നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കാന്‍ ഉപ്പ്‌

നെഗറ്റീവ് ഊര്‍ജമൊഴിവാക്കാന്‍ നമുക്കു തന്നെ ചെയ്യാവുന്ന പല കാര്യങ്ങളുമുണ്ട്. ഇത്തരത്തിലൊന്നാണ് ഉപ്പ്.

നെഗറ്റീവ് ഊര്‍ജം വീടിനെ മാത്രമല്ല, ഓരോ വ്യക്തികളേയും അവരുടെ പ്രവര്‍ത്തനങ്ങളേയുമെല്ലാം ബാധിയ്ക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു ഗ്ലാസ് ജാറില്‍ വെള്ളമെടുത്ത് ഇതില്‍ ഒരു നുള്ള് ഉപ്പിട്ട് വീടിന്റെ തെക്കുപടിഞ്ഞാറു വശത്തു വയ്ക്കുക. വെള്ളവും ഉപ്പും തീരുന്നതിനനുസരിച്ചു വീണ്ടും നിറച്ചു വയ്ക്കണം.

ഒരു ഗ്ലാസില്‍ അല്‍പം ഉപ്പിട്ട് ബാത്‌റൂമില്‍ വയ്ക്കുക. ഇത് വീട്ടിലെ തടസങ്ങളും നെഗറ്റീവ് ഊര്‍ജവുമെല്ലാം നീക്കാന്‍ സഹായിക്കും.

വീട്ടിലെ ആര്‍ക്കെങ്കിലും എപ്പോഴും അസുഖങ്ങളോ അനാരോഗ്യമോ ഉണ്ടെങ്കില്‍ ചെമ്പുപാത്രത്തില്‍ അല്‍പം ഉപ്പിട്ട് ഇയാളുടെ ബെഡ്‌റൂമില്‍ വയ്ക്കാം.

വീട്ടിലും ജോലിസ്ഥലത്തും ഓഫീസിലുമെല്ലാം ഭാഗ്യം വരാന്‍ ഉപ്പ് ഒരു ചുവന്ന തുണിയില്‍ പൊതിഞ്ഞ് ഉപ്പ് വയ്ക്കാം. ഇത് നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാനും സഹായിക്കും.

ഡൈനിംഗ് ടേബിളില്‍ എപ്പോഴും ഉപ്പു സൂക്ഷിയ്ക്കുന്നത് ദാരിദ്ര്യമൊഴിവാക്കാനും നെഗറ്റീവ് ഊര്‍ജമൊഴിവാക്കാനും പണം വരാനുമെല്ലാം നല്ലതാണ്.

നിലം തുടയ്ക്കാനുപയോഗിയ്ക്കുന്ന വെള്ളത്തില്‍ ഉപ്പിട്ട് നിലം തുടയ്ക്കാം. ഇത് വീടിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാന്‍ നല്ലതാണ്.

കുളിയ്ക്കുന്ന വെള്ളത്തില്‍ അല്‍പം കല്ലുപ്പിട്ടു കുളിയ്ക്കുന്നത് ശരീരത്തിലെ നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാന്‍ നല്ലതാണ്. ആരോഗ്യത്തിനും ഇത് നല്ലതുതന്നെ.

Top