വെറുതെ വിട്ടതില്‍ ഭഗവാനോട് നന്ദിയുണ്ടെന്ന് ശാലുമേനോന്‍; പുതിയ ജീവിതം നയിക്കുന്നതിനാല്‍ പഴയതിനെ കുറിച്ച് ആലോചിക്കുന്നില്ല

തിരുവനന്തപുരം: എല്ലാറ്റിനും ഭഗവാനോട് നന്ദി പറയുന്നു.. ഇനിയുള്ള എല്ലാ കാര്യങ്ങളും ഈശ്വരന് വിട്ടു കൊടുക്കുകയാണ്. രാഷ്ട്രീയ കേരളത്തെ പിടിച്ചു കുലുക്കിയ സോളാര്‍ തട്ടിപ്പിലെ ആദ്യ കേസിലെ വിധി പുറത്തുവന്നപ്പോള്‍ സീരിയല്‍-സിനിമാ താരം ശാലു മേനോന്റെ പ്രതികരണം. ഏറെ ആശ്വാസത്തോടെയാണ്. കുറ്റവിമുക്തയാക്കിയ വിധിയില്‍ ആശ്വാസം പ്രകടിപ്പിച്ച ശാലു ഈ വിഷയത്തില്‍ അധികം പ്രതികരണത്തിന് ഇല്ലെന്നും പറഞ്ഞു. തന്റെ സംബന്ധിച്ചത്തോളം ഒരു പുതിയ ജീവിതം നയിക്കുന്നതിനാല്‍ പഴയതിനെ കുറിച്ചൊന്നും ചിന്തിക്കുന്നില്ലെന്നും ശാലു മേനോന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞത്.

ശാലു മേനോന് പുറമേ അവരുടെ മാതാവും കേസില്‍ പ്രതിയായിരുന്നു. സോളാര്‍ തട്ടിപ്പു കേസിലെ പണം മുഴുവന്‍ തട്ടിയെടുത്തത് ശാലുവാണെന്ന സരിതയുടെ മൊഴിയായിരുന്നു കേസില്‍ നിര്‍ണായകമായത്. ബിജു രാധാകൃഷ്ണനുമായുള്ള അടുപ്പമാണ് ഈ കേസില്‍ ശാലുവിന് വിനയായത്. തട്ടിപ്പിന് ഇരയായ സജാദിന്റെ പരാതിയില്‍ സരിതയെ അറസ്റ്റു ചെയ്യുകയും പിന്നീട് ശാലുവിനെതിരെ സരിത മൊഴി നല്‍കുകയുമായിരുന്നു. പെരുമ്പാവൂര്‍ മുടിക്കലിലെ സജാദില്‍ നിന്ന് സോളാര്‍ സംവിധാനങ്ങള്‍ ഒരുക്കി നല്‍കാമെന്ന് പറഞ്ഞ് 40 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ഈ കേസിലാണ് ശാലുവിനെ ഇപ്പോള്‍ കുറ്റവിമുക്തയാക്കിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ കേസ് കൂടാതെ ശാലു പ്രതിയിലായ മറ്റൊരു സോളാര്‍ തട്ടിപ്പു കേസ് കൂടി നിലിവുണ്ട്. ഈ കേസിലാണ് ശാലുവിനെ അറസ്റ്റു ചെയ്തതും റിമാന്‍ഡ് ചെയ്തതും. റാഫിഖ് അലി എന്ന വ്യക്തിയില്‍നിന്നു തട്ടിച്ചത് 75 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്.

Top