
ദുല്‍ഖര്‍ സല്മാന് എന്നു പറയുമ്പോള്‍ യുവതാരങ്ങളുടെ ഇഷ്ടതാരമാണ്. പെണ്‍കുട്ടികള്‍ക്കിടയില്‍ നിവിന്‍ പോളിയെ കഴിഞ്ഞ് ദുല്‍ഖറിനാണ് സ്ഥാനമുള്ളത്. ചലച്ചിത്ര രംഗത്തുനിന്നു തന്നെ ദുല്‍ഖറിനോട് ആരാധനയുള്ളവരുമുണ്ട്. ആരാധന മൂത്ത് താരത്തിനൊപ്പം അഭിനയിക്കണമെന്ന വാശിയിലാണ് ഒരു തെന്നിന്ത്യന്‍ താരം.
കക്ഷി മറ്റാരുമല്ല നമ്മുടെ തമിഴ് സുന്ദരി സാമന്തയാണ്. ട്വിറ്ററില്‍ ആരാധകരുമൊത്തുള്ള ചാറ്റിനിടയിലാണ് ദുല്‍ഖറിനൊപ്പം അഭിനയിക്കാനുള്ള മോഹം സാമന്ത പങ്കുവച്ചത്.
തനിക്ക് ദുല്‍ഖറിനോട് കടുത്ത ആരാധനയാണെന്നും ഒപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും താരം പറഞ്ഞു. അറ്റ്ലീയുടെ തെരിയും സൂര്യയുടെ 24 ആണ് സാമന്തയുടെതായി ഇപ്പോള്‍ തീയറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍. കലിക്ക് ശേഷം ദുല്‍ഖറിനെ കേന്ദ്ര കഥാപാത്രമായി അവതരിപ്പിക്കുന്ന കമ്മട്ടിപ്പാടം റീലിസിനു ഒരുങ്ങുകയാണ്. രാജീവ് രവിയാണ് ചിത്രത്തിന്റെ സംവിധാനം.