ബോളിവുഡിലെ സെക്‌സി താരമായിരുന്നു സമീര റെഡ്ഡി. തമിഴിലും തെലുങ്കിലും മലയാളത്തിലും സമീര റെഡ്ഡി ആരാധകരെ സൃഷ്ടിച്ചു. മികച്ച ശരീര സൗന്ദര്യത്തിലൂടെയും കലാ പ്രകടനത്തിലൂടെയുമാണ് സമീര തന്റെ കരിയറില്‍ കത്തിനിന്നത്. എന്നാല്‍ തന്റെ ജീവിതത്തില്‍ അനുഭവിക്കേണ്ടിവന്ന ചില വ്യക്തിപരമായ പ്രശ്‌നങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
ആദ്യത്തെ കുഞ്ഞു ജനിച്ചതിനു ശേഷം തന്നെ വിഷാദരോഗം അലട്ടിയിരുന്നു എന്ന് സമീറ പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രസവാനന്തരം താന്‍ നേരിട്ട മാനസിക സമ്മര്‍ദ്ദത്തെ കുറിച്ച് താരം വെളിപ്പെടുത്തിയത്
വിവാഹത്തിന് ശേഷം രണ്ടു മൂന്നു മാസങ്ങള്‍ക്കുള്ളില്‍ ഞാന്‍ ഗര്‍ഭിണിയായി. അമ്മയാവുക, എന്നിട്ട് എത്രയും പെട്ടെന്ന് സിനിമയിലേക്ക് മടങ്ങിയെത്തുക എന്നതായിരുന്നു ഞങ്ങളുടെ പ്ലാന്‍. പക്ഷേ, ഇതുപോലൊന്ന് എന്റെ ജീവിതത്തില്‍ ഞാന്‍ മുന്‍പ് അനുഭവിച്ചിട്ടില്ല.. നടന്നത് പക്ഷേ നേരെ വിപരീതമാണ്.
എന്റെ ശരീരത്തിന് എനിക്ക് ഊഹിക്കാന്‍ പോലും കഴിയാത്ത പ്രശ്നങ്ങളാണ് സംഭവിച്ചത്.. പ്രസവം എനിക്ക് വളരെ ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു. അതെന്നെ വല്ലാതെ ബാധിച്ചു. എനിക്ക് ഗര്‍ഭസംബന്ധമായ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ കുഞ്ഞുണ്ടായ ശേഷം നാലഞ്ച് മാസത്തോളം എനിക്ക് ബെഡ് റസ്റ്റ് ആയിരുന്നു. അതോടെ എന്റെ ശരീരം വല്ലാതെ തടി വയ്ക്കാന്‍ തുടങ്ങി.
ഒരു വ്യക്തിയെന്ന നിലയില്‍ ആകെ തകര്‍ന്നുവെന്ന തോന്നലായിരുന്നു. ഒരു താരമെന്ന നിലയില്‍ ആളുകള്‍ നിങ്ങളെ എങ്ങനെ കാണുമെന്നത് വലിയ സമ്മര്‍ദ്ദം തരുന്ന കാര്യമാണ്. ഞാന്‍ പെര്‍ഫെക്ട് ആണ്, ഓകെ ആണ് എന്ന് ഇടക്കിടെ ആളുകളെ ബോധ്യപ്പെടുത്തേണ്ടി വരുന്ന അവസ്ഥ.
മകനുണ്ടായ ശേഷം എന്റെ ഭാരം 102 കിലോ വരെയായി. ആ സെക്സി സാമില്‍ നിന്ന് ഈ നിലയിലെത്തി. 32 കിലോ ആണ് ഞാന്‍ കൂടിയത്. എനിക്ക് തന്നെ എന്നെ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ ..ഞാന്‍ ആകെ തകര്‍ന്നു പോയിരുന്നു
പുറത്തിറങ്ങുമ്പോഴെല്ലാം ആളുകള്‍ എന്നെക്കണ്ട് അമ്പരന്നു. അത് സമീറ റെഡ്ഡിയല്ലേ, അവര്‍ക്കിത് എന്തുപറ്റി എന്ന ചോദ്യങ്ങള്‍ കേട്ടു. അതെന്നെ വീണ്ടും പടുകുഴിയിലേക്ക് തള്ളിയിട്ടു. എന്നെ വിഷാദം അലട്ടിയിരുന്നതായി എല്ലാവര്‍ക്കും അറിയാം, ഇതൊക്കെയാണെങ്കിലും ഞാന്‍ നല്ലൊരു അമ്മയായിരുന്നു.
കുഞ്ഞുണ്ടായി ആറ് മാസം കഴിഞ്ഞ് കുറെ മുടി കൊഴിഞ്ഞുപോയി. ഒരു മാറ്റത്തിനായി ഞാന്‍ പ്രയത്നിച്ചു. തെറാപ്പിയെ ആശ്രയിച്ചു. ഒരു വ്യക്തിയെന്ന നിലയില്‍ ആശയക്കുഴപ്പത്തിലാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. നേരത്തെ ഞാന്‍ ഒരു നടി മാത്രമായിരുന്നു. ഇന്ന് ഞാനൊരു ഭാര്യയാണ്, അമ്മയാണ്.
2014-ലാണ് സമീറ ബിസിനസ്സുകാരനായ അക്ഷയ് വര്‍ദയെ വിവാഹം ചെയ്യുന്നത്. 2015 ലാണ് ഇരുവര്‍ക്കും ആദ്യത്തെ കുഞ്ഞു ജനിക്കുന്നത്. ഇപ്പോള്‍ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് താരം.