സ്പൂഫ് രാജാവ് സമ്പൂര്‍ണേഷ് ലോക റെക്കാര്‍ഡുമായി എത്തുന്നു..!! ഷക്കീലയെ സാക്ഷിയാക്കി മൂന്നര മിനിട്ടുള്ള ഒറ്റ ഡയലോഗ് ട്രെയിലര്‍ പുറത്ത്

നായകന്‍മാരുടെ വീരപരിവേഷത്തിനായി സിനിമകളില്‍ ചിത്രീകരിക്കുന്ന രംഗങ്ങളുടെ ഹാസ്യാനുകരണം നടത്തി സിനിമ ചെയ്യുന്ന വ്യക്തിയാണ് സമ്പൂര്‍ണേഷ് ബാബു. തന്റെ എല്ലാ സിനിമകളിലും സിനിമയിലെ ഹിറ്റ് രംഗങ്ങളുടെ സ്പൂഫുകള്‍ നിറച്ചാണ് താരം ഈ രംഗത്ത് രാജാവായത്. സംഘട്ടന രംഗങ്ങളും പ്രണയ രംഗങ്ങളും ഇത്തരത്തില്‍ ചെയ്തു വിജയിപ്പിച്ച മറ്റൊരു താരമില്ല.

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം കൊബ്ബാരി മട്ട എന്ന ചിത്രത്തിലൂടെ സമ്പൂര്‍ണേഷ് വീണ്ടും നായകനായെത്തുകയാണ്. ഇത്തവണ സ്വന്തമായി ലോക റെക്കോര്‍ഡും നേടിയാണ് വരവ്. മൂന്നര മിനിട്ടുള്ള സിംഗിള്‍ ഷോട്ടില്‍ നെടുനീളന്‍ ഡയലോഗ് പറഞ്ഞാണ് അദ്ദേഹം റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. ഈ സംഭാഷണം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഇതൊരു റെക്കോര്‍ഡ് ആണെന്ന് അവകാശപ്പെടുന്നത്. ലോകത്ത് ഒരു നടനും ഇതുപോലൊരു തീപ്പൊരി ഡയലോഗ് പറഞ്ഞിട്ടില്ലെന്നാണ് അവരുടെ അവകാശവാദം.റൂപക് റൊണാള്‍ഡ്സണ്‍ ആണ് കൊബ്ബാരി മട്ട സംവിധാനം ചെയ്യുന്നത്. സ്റ്റീവന്‍ ശങ്കറാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

നേരത്തെ സമ്പൂര്‍ണേഷിന്റെ ഒരു ആക്ഷന്‍ രംഗം കണ്ട് ‘ഞെട്ടിത്തരിച്ച’ നെറ്റ്ഫ്‌ലിക്‌സ് ഇന്‍ഡൊനീഷ്യയെയുടെ ട്വീറ്റ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. സിംഗം 123 എന്ന സിനിമയിലെ രംഗങ്ങളാണ് നെറ്റ്ഫ്‌ലിക്‌സിനെ വീഴ്ത്തിയത്. സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുന്ന ഈ ചിത്രം മുഴുവന്‍ കാണാന്‍ നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയോട് നെറ്റ്ഫ്‌ലിക്‌സ് ഇന്‍ഡൊനീഷ്യ സഹായമഭ്യര്‍ഥിക്കുകും ചെയ്തു.

സിനിമയിലെ 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള രംഗങ്ങളാണ് പങ്കുവയ്ച്ചത്. പോലീസ് ഓഫീസറായ നായകന്‍ തൊലി കളഞ്ഞ പഴം കൊണ്ട് ഒരു കൂട്ടം വില്ലന്മാരെ തുരത്തുന്നതാണ് രംഗങ്ങളിലുള്ളത്. പഴം കൊണ്ട് ഒരാളുടെ കഴുത്തറുക്കുന്നു. പിന്നെ ഒരാളെ കുത്തി വീഴ്ത്തുന്നു. മറ്റൊരാളെ എറിഞ്ഞ് കൊല്ലുന്നു. ഇതിനെല്ലാം പുറമെ എ.കെ 47 തോക്കില്‍ നിന്നും വെടിയുതിരുമ്പോള്‍ അനായാസമായി വെടിയുണ്ടകളില്‍നിന്ന് നായകന്‍ ഒഴിഞ്ഞു മാറുന്നത് കാണുമ്പോള്‍ സാധാരണ പ്രേഷകന്റെ കിളി പോകുമെന്നതാണ് വേറൊരു കാര്യം. ആയിരക്കണക്കിന് ഷെയറുകളാണ് ഈ വീഡിയോക്ക് ലഭിച്ചത്.

ഹൃദയ കാലെയം എന്ന അദ്ദേഹത്തിന്റെ മുമ്പുള്ള സിനിമയും ഇതേ പോലെ സ്പൂഫ് ഗണത്തില്‍ പെടുന്നതാണ്. ചിത്രത്തിലെ ഐതിഹാസികമായ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സങ്കല്‍പ്പങ്ങള്‍ക്കപ്പുറമാണ്.

Top