പെരിന്തല്‍മണ്ണ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ജാര്‍ഖണ്ഡിനെതിരെ ആദ്യ ദിനം കേരളത്തിന് മേല്‍ക്കൈ. നാവു വിക്കറ്റ് വീഴ്ത്തിയ സന്ദീപ് വാര്യരുടെ മികവില്‍ ജാര്‍ഖണ്ഡിന്റെ ഒന്നാം ഇന്നിംഗ്‌സ് 202 റണ്‍സില്‍ അവസാനിപ്പിച്ച കേരളം ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ മൂന്ന് റണ്‍സെടുത്തിട്ടുണ്ട്. രണ്ട് റണ്‍സുമായി ജഗദീഷും റണ്ണൊന്നുമെടുക്കാതെ അഹമ്മദ് ഫര്‍സീനുമാണ് ക്രീസില്‍. ഒരു റണ്ണെടുത്ത അക്ഷയ് കോടോത്തിന്റെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്.
നേരത്തെ സന്ദീപിന്റെ പേസിനുമുന്നില്‍ ജാര്‍ഖണ്ഡ് മുന്‍നിര പകച്ചുപോയപ്പോള്‍ കേരളം തുടക്കത്തിലേ മേല്‍ക്കൈ നേടിയിരുന്നു. 54 റണ്‍സെടുത്ത മുണ്ടയും 75 റണ്‍സെടുത്ത സൗരഭ് തിവാരിയും 37 റണ്‍സെടുത്ത ഇന്ത്യന്‍ താരം വരുണ്‍ ആരോണും മാത്രമെ ജാര്‍ഖണ്ഡിനായി തിളങ്ങിയുള്ളു. കേരളത്തിനായി രോഹന്‍ പ്രേം, കെഎസ് മോനിഷ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ നിയാസും റൈഫി ഗോമസും ഓരോ വിക്കറ്റും വീഴ്ത്തി.