വാഷിങ്ടൻ:തിരിച്ചുവരും എന്ന പ്രതീക്ഷ ആസ്ഥാനത്താക്കി അവരുടെ മരണം സ്ഥിരീകരിച്ചു. അമേരിക്കയിലെ കലിഫോർണിയയിൽ കാണാതായ മലയാളി ദമ്പതികളിൽ ഭാര്യയുടെ മൃതദേഹം തിരിച്ചറിഞ്ഞതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഈൽ നദിയിൽനിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇതു കാണാതായ സന്ദീപ് തോട്ടപ്പിള്ളിയുടെ ഭാര്യ സൗമ്യ(38)യുടേതാണെന്നാണു തിരിച്ചറിഞ്ഞിരിക്കുന്നത്. കൊച്ചി പടമുകൾ സ്വദേശിയാണ് സൗമ്യ. സന്ദീപിനും (41) മക്കളായ സിദ്ധാന്ത് (12), സാച്ചി (ഒൻപത്) എന്നിവർക്കുമായി തിരച്ചിൽ തുടരുകയാണ്.ഒറിഗോണിലെ പോർട്‍ലാൻഡിൽനിന്നു സനോസെയിലേക്കു പോകുന്നതിനിടെ ലെഗെറ്റിന് എട്ടു കിലോമീറ്റർ വടക്ക് ഡോറ ക്രീക്കിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനം വെള്ളപ്പൊക്കത്തിൽ ഒഴുകി ഈൽ നദിയിൽ വീഴുകയായിരുന്നുവെന്നാണു പൊലീസ് അറിയിച്ചത്.
ഇവർ സഞ്ചരിച്ചിരുന്ന കാർ നദിയിൽ വീണതായി വ്യക്തമായിരുന്നു. നദിയിൽനിന്നു വാഹനത്തിന്റെ അവശിഷ്ടങ്ങൾ കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. യൂണിയൻ ബാങ്ക് വൈസ് പ്രസിഡന്റാണ് സന്ദീപ്. ഏപ്രിൽ അഞ്ചുമുതലാണ് ഇവരെ കാണാതായത്. ദക്ഷിണ കലിഫോർണിയയിലെ വലൻസിയയിൽ താമസിക്കുന്ന ഇവർ ബന്ധുക്കളെ സന്ദർശിക്കാൻ പോയതായിരുന്നു.ഒറിഗോണിലെ പോർട്‍ലാൻഡിൽനിന്നു സനോസെയിലേക്കു പോകുന്നതിനിടെ ലെഗെറ്റിന് എട്ടു കിലോമീറ്റർ വടക്ക് ഡോറ ക്രീക്കിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനം വെള്ളപ്പൊക്കത്തിൽ ഒഴുകി ഈൽ നദിയിൽ വീഴുകയായിരുന്നുവെന്നാണു പൊലീസ് അറിയിച്ചത്.