കൊച്ചി : ഫ്രൈഡേ ഫിലിംസ് ഉടമകളായ വിജയ് ബാബുവും സാന്ദ്രാതോമസും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പിലാക്കിയതായി റിപ്പോര്‍ട്ട്. സാന്ദ്രതോമസിനെ വിജയ് ബാബു മര്‍ദ്ദിച്ചെന്ന പരാതി ഹൈക്കോടതിയില്‍ തിര്‍പ്പാക്കി നഷ്ടപരിഹാരം വാങ്ങി ഫ്രൈഡേ ഫിലിംസ് വിജയ് ബാബുവിന് നല്‍കാനാണ് ഒത്തുതീര്‍പ്പ് തീരുമാനമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അതേ സമയം ഈ വാര്‍ത്തകളോട് സാന്ദ്രതോമസും വിജയ് ബാബുവും പ്രതികരിച്ചിട്ടില്ല.
ഇതിന്റെ ആദ്യ പടിയായി വിജയ് ബാബുവിനെതിരെ എളമക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കാന്‍ സാന്ദ്ര തീരുമാനിച്ചു. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ ഹൈക്കോടതിയില്‍ ക്വാഷ് പെറ്റീഷന്‍ നല്കിയതയാണ് വിവരം. ഇക്കാര്യം എളമക്കര പൊലീസും സ്ഥീരീകരിച്ചു. കോടതി നിര്‍ദ്ദേശം വരുന്ന മുറയ്ക്ക് കേസ് അവസാനിപ്പിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
ഒത്തു തീര്‍പ്പ് വ്യവസ്ഥ അനുസരിച്ച് ഫ്രൈഡേ ഫിലിംസില്‍ സ്ഥിതി ചെയ്യുന്ന കലൂരിലെ ഓഫീസും വസ്തുവം അടക്കം അഞ്ചരക്കോടി വിലവരുന്ന സ്വത്തുക്കള്‍ വിജയ്ബാബു സാന്ദ്രയുടെ പേര്‍ക്ക് എഴുതി നല്‍കും. ഇതിന്റെ രജിസ്ട്രഷന്‍ അടുത്ത ആഴ്ച നടക്കും. കൂടാതെ കമ്പിനിയിലെ സാന്ദ്രയുടെ നിക്ഷേപവും ലാഭവിഹിതവും അടക്കം ഒരു കോടിയും നല്‍കും.
താല്‍ക്കാലികമായി സിനിമാ മേഖലയില്‍ നിന്ന് പിന്‍വാങ്ങുന്ന സാന്ദ്രാതോമസ് ഭര്‍ത്താവുമായി ചേര്‍ന്ന് പുതിയ ബിസിനിസുകള്‍ ആരംഭിക്കുമെന്നാണ് സൂചന.
വിവാഹം കഴിഞ്ഞതോടെ സ്വന്തം നിലയില്‍ നിര്‍മ്മാണ കമ്പനി നടത്താനാണ് സാന്ദ്ര ആഗ്രഹിച്ചിരുന്നത്. ഇതേ തുടര്‍ന്ന് കുറേ നാളായി ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു. അങ്കമാലിയിലെ ഡയറിയുടെ നിര്‍മ്മാണം പകുതിയായപ്പോള്‍ സാന്ദ്ര സഹകരിക്കാതെയായി. ഇത് വിജയബാബുവിനെ പ്രകോപിതനാക്കിയെന്നാണ് അറിയുന്നത്. വിജയ് ബാബു സാന്ദ്രയെ മര്‍ദ്ദിച്ചത് സംബന്ധിച്ച് സാന്ദ്ര പൊലീസില്‍ പരാതി കൊടുത്തിരുന്നില്ല. സാന്ദ്രയെ അഡ്മിറ്റു ചെയ്ത അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരാണ് പൊലീസിനെ അറിയിച്ചത്. തുടര്‍ന്നാണ് പൊലീസ് വിജയ് ബാബുവിനെതിരെ കേസെടുത്തത്.