വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ല എന്നുള്ള സുപ്രീം കോടതിയുടെ സുപ്രധാന വിധിയില്‍ ചാനലുകളില്‍ നിന്നും വിളികളോട് പ്രതികരിച്ച് അഡ്വ. സംഗീത ലക്ഷ്മണ. ഇതിനെ കുറിച്ച് ദയവായി തന്നോട് ചോദിക്കരുതെന്നാണ് അഡ്വ. സംഗീത ലക്ഷ്മണ പറയുന്നത്. കേസുകളുമായി ബന്ധപ്പെട്ടുള്ള തിരക്കിലാണ് താനിപ്പോഴെന്നും വിധിയെകുറിച്ച് പഠിച്ചിട്ടില്ലെന്നും, കൂടാതെ ഭാര്യാഭര്‍ത്താക്കന്മാരെ സംബന്ധിക്കുന്ന ഈ വിധിയില്‍ അഭിപ്രായം പറയാന്‍ താന്‍ ഭാര്യയുമല്ല തനിക്കൊരു ഭര്‍ത്താവുമില്ലെന്നും ഫേസ്ബുക്കില്‍ സംഗീത ലക്ഷ്മണ രേഖപ്പെടുത്തുന്നു. അതിനാല്‍ തന്നെ ദയവായി ചര്‍ച്ചകളില്‍ നിന്നും ഒഴിവാക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഒരു അറിയിപ്പ്.
ഞാന്‍ കോടതിയിലാണ്. ഇന്നത്തെ കേസുകളുടെ പ്രസവവേദനയിലുമാണ് ഞാന്‍.
വാര്‍ത്താ ചാനലുകളില്‍ നിന്നുള്ള വിളികള്‍ തുടങ്ങിയിട്ടുണ്ട്. ഭാര്യാഭര്‍ത്താക്കന്മാരെ സംബന്ധിക്കുന്ന ഒരു സുപ്രധാനവിധി പുറപ്പെടുവിച്ചിട്ടുണ്ട് പോലും സുപ്രീം കോടതി. അതിനെ കുറിച്ചുള്ള എന്റെ അഭിപ്രായങ്ങള്‍ അറിയണം. ഞാന്‍ അത് പറയണം. എന്ന്.
അത് ഇത്-
സുപ്രീം കോടതിയുടെ ഇപ്പറഞ്ഞ സുപ്രധാനവിധി ഞാന്‍ കണ്ടില്ല. വായിച്ചില്ല. അതിനാല്‍ ആ വിധി പഠിച്ച് മനസ്സിലാക്കാനും കഴിഞ്ഞിട്ടില്ല.
ഞാനൊരു ഭാര്യയല്ല.
എനിക്കൊരു ഭര്‍ത്താവുമില്ല.
പോരാത്തതിന് നേരത്തെ പറഞ്ഞ പ്രസവവേദനയിലുമാണ്.
എന്നെ വിട്ടേക്കു…. പ്ലീസ്.
# I don’t sleep around with married men.
When I say I don’t sleep around with married men, I mean I don’t sleep around with HAPPILY married men.
When I say I don’t sleep around with HAPPILY married men, I mean I don’t sleep around with married men who PRETEND TO BE HAPPILY married to wives who pretend as well, to be happily married.
In short, his risk his headache. Not mine.
# Returns to the labor room. Catch you later.