മലയാള സിനിമയിലെ പുതുതാരങ്ങളില്‍ ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പന്‍. ക്വീന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച സാനിയ ഏറ്റവുമൊടുവില്‍ ലൂസിഫറില്‍ ചെയ്ത വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ മോഡേണ്‍ വസ്ത്രധാരണത്തിന്റെ പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ നടി നിരന്തരം നടന്തരം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാറുണ്ട്.
സോഷ്യല്‍മീഡിയിയല്‍ സദാചാര കമന്റ് പോസ്റ്റ് ചെയ്ത ആള്‍ക്ക് ഉചിതമായ മറുപടി നല്‍കി സാനിയ വീണ്ടും താരമാകുകയാണ് ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമില്‍ മോഡേണ്‍ വേഷം ധരിച്ചു നില്‍ക്കുന്ന ചിത്രത്തിനു താഴെയായിരുന്നു വിമര്‍ശകന്റെ കമന്റ്. ‘നിക്കര്‍ വിട്ടൊരു കളിയില്ല അല്ലേ’ എന്നായിരുന്നു കമന്റിലെ വാചകം. ‘ഇല്ലെടാ കുട്ടാ’ എന്ന സാനിയ മറുപടി നല്‍കുകയും ചെയ്തു. സാനിയയുടെ കമന്റിനു മാത്രം നിരവധി ലൈക്കുകളാണ് ലഭിക്കുന്നത്.
എന്നാല്‍ സദാചാരപ്പോലീസ് കളിക്കുന്നവരും കുറവല്ല. വസ്ത്രത്തിന്റെ ഇറക്കം വീണ്ടും കുറഞ്ഞുപോകുകയാണെന്നാണ് കൂടുതല്‍ പേരും കമന്റ് ചെയ്യുന്നത്. എന്നാല്‍ ഇതേ വസ്ത്രം അണിഞ്ഞ മറ്റു രണ്ട് ഗ്ലാമര്‍ ചിത്രങ്ങള്‍ കൂടി പോസ്റ്റ് ചെയ്താണ് സാനിയ ഇവര്‍ക്ക് മറുപടി നല്‍കിയത്. എന്തായാലും സാനിയയുടെ കിടുക്കാച്ചി മറുപടിയില്‍ കമന്റിട്ടയാളുടെ കിളിപോയിക്കാണും എന്നതില്‍ സംശയമില്ല.