
തിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ തിരിച്ചു വരില്ലെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും പക്ഷേ തെരഞ്ഞെടുപ്പില്‍ ഇങ്ങനെ മരിച്ചു വരുമെന്ന് കരുതിയില്ലെന്നും മഹാരാഷ്ട്ര മുന്‍ ഗവര്‍ണറും കോണ്‍ഗ്രസ് നേതാവുമായ കെ.ശങ്കരനാരായണന്. യുഡിഎഫിന്റെ ഏറ്റവും വലിയ തകര്ച്ചകളിലൊന്നാണിതെന്നും അദ്ദേഹം പറഞ്ഞു.
യുഡി എഫിനകത്തെ പല നേതാക്കളും പറഞ്ഞിരുന്നത് യുഡിഎഫ് സര്‍ക്കാര്‍ തിരിച്ചു വരുമെന്നായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് നല്ല ധാരണ ഉണ്ടായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചു വരാന്‍ കഴിയില്ലെന്ന് തനിക്കറിയാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ചാണ്ടിയെ വിമര്‍ശിക്കാനും അദ്ദേഹം മറന്നില്ല. ഇരിക്കുന്ന കസേരയുടെ വലുപ്പം ഇരിക്കുന്നയാള്‍ അറിയണമെന്നും അല്ലെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്നും ഉമ്മന്‍ചാണ്ടിയെ ലക്ഷ്യമിട്ട് ശങ്കരനാരായണന് പറഞ്ഞു.