തിരുവനന്തപുരം: വിവാദ സ്വാമി സന്തോഷ് മാധവന് ഭൂമി നല്‍കാന്‍ ചരട് വലിച്ചത് കുഞ്ഞാലിക്കുട്ടെയെന്ന് വെളിപ്പെടുത്തല്‍. ഏറെ വിവാദമായ സംഭവങ്ങള്‍ക്ക് പിന്നില്‍ വ്യാവസായ വകുപ്പാണെന്നാണ് റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത വിജിലന്‍സിനു മൊഴി നല്‍കിയിരിക്കുന്നത്. റവന്യൂ മന്ത്രി അടൂര്‍ പ്രകാശിന് ഏറെ പഴിക്കേള്‍ക്കേണ്ടി വന്ന സംഭവത്തില്‍ യഥാര്‍ത്ഥ കുറ്റവാളി ലീഗ് മന്ത്രിയാണെന്ന വിവരങ്ങളാണ് ഇതോടെ പുറത്ത് വരുന്നത്. വ്യാവസായ വകുപ്പിന്റെ കള്ളക്കളികളിലേക്കാണ് വിജിലന്‍സിന് നല്‍കിയ മൊഴി വിരല്‍ ചൂണ്ടുന്നത്.
മന്ത്രിസഭായോഗത്തില്‍ അജന്‍ഡയ്ക്കു പുറത്തുള്ള വിഷയമായി വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് ഇക്കാര്യം അവതരിപ്പിച്ചതെന്നും വിശ്വാസ് മേത്ത വിജിലന്‍സിനെ അറിയിച്ചു.ആദര്‍ശ് പ്രൈം പ്രോജക്ടിനു 118 ഏക്കര്‍ നല്‍കിയത് അന്വേഷിക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. റവന്യു മന്ത്രി അടൂര്‍ പ്രകാശ്, റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത എന്നിവരുള്‍പ്പെടെ ആറു പേര്‍ക്കെതിരേയാണ് ദ്രുതപരിശോധന നടത്താന്‍ കോടതി നിര്‍ദേശിച്ചത്. ഇതനുസരിച്ച് വിജിലന്‍സ് സംഘം വിശ്വാസ് മേത്തയുടെ മൊഴിയെടുത്തു.
ചോദ്യങ്ങള്‍ എഴുതി നല്‍കി അവയ്ക്ക് രേഖാമൂലം മറുപടി തേടുകയാണ് വിജിലന്‍സ് ചെയ്തത്.
ഇങ്ങനെ നല്‍കിയ മറുപടിയിലാണ് വിവാദ ഭൂമിയിടപാടുകളുടെ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നു വിശ്വാസ് മേത്ത വ്യക്തമാക്കിയത്. 2015 ഏപ്രിലിലാണ് താന്‍ റവന്യു വകുപ്പിന്റെ ചുമതലയിലെത്തിയത്. അന്നുമുതല്‍ ഇതുവരെ 521 ഉത്തരവുകള്‍ താന്‍ ഒപ്പിട്ട് പുറത്തിറക്കിയിട്ടുണ്ട്. ഇതൊന്നും വിവാദമായിട്ടില്ല. സര്‍ക്കാരിന്റെ അവസാന കാലത്തിറങ്ങിയ ഉത്തരവുകള്‍ വിവാദമായത് എന്തുകൊണ്ടാണെന്ന് അറിയാമല്ലോ എന്നും മറുപടിയില്‍ പറയുന്നു.
വിവാദ ഉത്തരവുകളൊന്നും താന്‍ ഏകപക്ഷീയമായി പുറപ്പെടുവിച്ചതല്ല. റവന്യു സെക്രട്ടറി എന്ന നിലയില്‍ വകുപ്പില്‍നിന്ന് പുറപ്പെടുവിക്കുന്ന എല്ലാ ഉത്തരവുകളിലും താന്‍ ഒപ്പുവയ്‌ക്കേണ്ടതാണ്. സന്തോഷ് മാധവന്റെ കമ്പനിക്കു ഭൂമി നല്‍കാന്‍ നിശ്ചയിച്ചത് റവന്യു വകുപ്പല്ലെന്നും വ്യവസായ വകുപ്പാണെന്നും മേത്ത വ്യക്തമാക്കുന്നു. ഇതില്‍ ഫയലുകളെല്ലാം രൂപപ്പെട്ടത് വ്യവസായഐടി വകുപ്പിലാണ്. ഹൈടെക് ഐടി പാര്‍ക്കുകള്‍, വ്യവസായം, മെഡിക്കല്‍ സയന്‍സ്, വിദ്യാഭ്യാസം, ടൂറിസം എന്നീ മേഖലകളില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് 1964ലെ ഭൂപരിഷ്‌കരണ നിയമപ്രകാരം കൈവശംവയ്ക്കാവുന്ന ഭൂമിയുടെ പരിധിയില്‍ ഇളവ് നല്‍കി 2015 ഓഗസ്റ്റ് 22ന് സര്‍ക്കാര്‍ പ്രത്യേക പദ്ധതി തയാറാക്കിയിരുന്നു. ഇതനുസരിച്ച് കമ്പനി അപേക്ഷ നല്‍കി. 1600 കോടിയുടെ നിക്ഷേപമെന്നാണ് അപേക്ഷയില്‍ പറഞ്ഞിരുന്നത്.
വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് അപേക്ഷ പരിശോധിച്ച് ഭൂമി നല്‍കാന്‍ തീരുമാനിച്ചത്. ഇതിനുശേഷം വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഫയല്‍ മന്ത്രിസഭായോഗത്തില്‍ അവതരിപ്പിച്ചു. വിഷയം ചര്‍ച്ച ചെയ്ത മന്ത്രിസഭായോഗം ഭൂമി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഭൂമിയുടെ യഥാര്‍ഥ സ്ഥിതി സംബന്ധിച്ച് പരിശോധന നടത്താനുള്ള സാവകാശം പോലും റവന്യു വകുപ്പിനു ലഭിച്ചില്ല. ഇതിനുമുമ്പേ മന്ത്രിസഭയുടെ തീരുമാനം വന്നു. ഇതിനുശേഷമാണ് ഫയല്‍ റവന്യു വകുപ്പില്‍ ലഭിക്കുന്നത്. മന്ത്രിസഭയുടെ തീരുമാനം അംഗീകരിച്ച് ഉത്തരവിറക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി വിജിലന്‍സിനെ അറിയിച്ചിട്ടുണ്ട്.
വിവാദമായതിനെത്തുടര്‍ന്ന് ഭൂമിയിടപാട് റവന്യു വകുപ്പ് വീണ്ടും പരിശോധിച്ചു. ഭൂമി സംബന്ധിച്ച് സ്വകാര്യ കമ്പനി സര്‍ക്കാരിന് നല്‍കിയ അപേക്ഷയില്‍ യഥാര്‍ഥ വിവരങ്ങള്‍ മറച്ചു വച്ചതായി ഇതില്‍ കണ്ടെത്തി. ഹൈടെക്/ഐടിപാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ എറണാകുളം ജില്ലയിലെ പുത്തന്‍വേലിക്കര വില്ലേജില്‍ 95.44 ഏക്കറും തൃശൂര്‍ ജില്ലയിലെ മടത്തുംപടി വില്ലേജില്‍ 32.41 ഏക്കറും ഭൂമി തങ്ങളുടെ കൈവശമുണ്ടെന്നാണ് കമ്പനി അവകാശപ്പെട്ടിരുന്നത്. വിവരങ്ങള്‍ തെറ്റായിരുന്നുവെന്നും ഭൂപരിധി ഇളവ് സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നുവെന്നും പിന്നീട് വ്യക്തമായതോടെ ഉത്തരവ് റദ്ദാക്കിയെന്നും വിശ്വാസ് മേത്ത വിജിലന്‍സിനെ അറിയിച്ചു. സംഭവത്തില്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ വിവാദത്തിലായെങ്കിലും കുഞ്ഞാലിക്കുട്ടിയുള്‍പ്പെടെയുള്ളവര്‍ ഒന്നുമറിയാത്തത് പോലെ നിശ്ബദരായിരുന്നു. വിജിലന്‍സ്