സന്തോഷ് പണ്ഡിറ്റ് ബിജെപിയിലേയ്ക്ക; പണ്ഡിറ്റിനെ ബിജെപിയിലെടുക്കാൻ മുൻകൈ എടുത്തത് സുരേഷ് ഗോപി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ബിജെപിയെ ശക്തിപ്പെടുത്തുന്നതിനായി സന്തോഷ് പണ്ഢിറ്റിനെ ബിജെപിയുടെ ഭാഗമാക്കാൻ നീക്കം. സന്തോഷ് പണ്ഡിറ്റിനെ ബിജെപി സംസ്ഥാന കമ്മിറ്റിയിൽ എത്തിക്കുന്നതിനും, പാർട്ടിയെ കേരളത്തിൽ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമാണ് നീക്കം. കാര്യമായ മുതൽ മുടക്കില്ലാതെ സ്വന്തം പേരിൽ, ഒറ്റയ്ക്കു സിനിമ പിടിച്ച് വ്യക്തിപ്രഭാവം കൊണ്ടു നേട്ടമുണ്ടാക്കിയ സന്തോഷ് പണ്ഢിറ്റിന്റെ വ്യക്തിപ്രഭാവവും ബുദ്ധിസാമർഥ്യവും ബിജെപിയ്ക്കു നേട്ടമുണ്ടാക്കാൻ ഉപയോഗിക്കാമെന്നാണ് ബിജെപി നേതൃത്വം ഇപ്പോൾ ആലോചിക്കുന്നത്.
മറ്റു സംസ്ഥാനങ്ങളിൽ പരീക്ഷിച്ചു വിജയിച്ച താരപ്രഭാവം കേരളത്തിൽ വിജയിപ്പിക്കണമെങ്കിൽ മലയാള സിനിമയിൽ നിന്നു കൂടുതൽ താരങ്ങളെ ബിജെപിയിൽ എത്തിക്കണമെന്നു അമിത് ഷാസംസ്ഥാന നേതൃത്വത്തിനു നിർദേശം നൽകിയിട്ടുണ്ട്. ഈ നിർദേശം പാലിക്കണമെങ്കിൽ മലയാള സിനിമാ മേഖലയിൽ നിന്നുള്ള കൂടുതൽ താരങ്ങളെ ബിജെപിയിൽ എത്തിക്കേണ്ടി വരും. ഇതിനുള്ള പരിശ്രമത്തിന്റെ ആദ്യപടിയായാണ് സന്തോഷ് പണ്ഡിറ്റിനെ ബിജെപി സംസ്ഥാന കമ്മിറ്റിയിലേയ്ക്കു കൊണ്ടു വരാനുള്ള ശ്രമം നടത്തുന്നത്.
മലയാളികൾ കോമാളിയായി മാത്രം ആദ്യ നാളുകളിൽ കണ്ടിരുന്ന സന്തോഷ് പണ്ഡിറ്റ് തന്റെ വ്യക്തിപ്രഭാവം കൊണ്ടു മാത്രമാണ് ആരാധക മനസുകളിൽ സ്ഥാനം കണ്ടെത്തിയത്. ഇപ്പോൾ മമ്മൂട്ടിക്കൊപ്പമുള്ള മാസ്റ്റർ പീസ് എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. സിനിമയിൽ എത്തും മുൻപ് തദ്ദേശ സ്വയംഭരണ വകുപ്പിലെ ജീവനക്കാരനായിരുന്നു പണ്ഡിറ്റ്. ഓണക്കാലത്ത് അട്ടപ്പാടി മേഖലയിൽ ആദിവാസികൾക്കു ഓണസദ്യ നൽകി നേരത്തെ സന്തോഷ് പണ്ഡിറ്റ് ശ്രദ്ധനേടിയിരുന്നു. അടുത്തിടെ ജാതി വിവേചനം എന്ന രീതിയിൽ പ്രചാരണമുണ്ടായ ഗോവിന്ദാപുരം കോളനി സന്ദർശിക്കുമെന്നു സന്തോഷ് പണ്ഡിറ്റ് പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തിൽ സാമൂഹിക സേവന പ്രവർത്തനങ്ങളിലും, ഫെയ്‌സ്ബുക്ക് പോസ്റ്റുകളിലും സജീവമായ പണ്ഡിറ്റിനെ ബിജെപി രാഷ്ട്രീയത്തിൽ എത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top