സമനിലയിൽ സമനില തെറ്റി: സന്തോഷ് ട്രോഫിയിൽ നിന്നു കേരളം പുറത്ത്

ചെന്നൈ: സന്തോഷ് ട്രോഫി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ റൗണ്ടിലെത്താതെ കേരളം പുറത്ത്. ദക്ഷിണമേഖലാ ഗ്രൂപ്പ് മത്സരത്തിൽ തമിഴ്‌നാടിനോട് സമനിലയിൽ കുരുങ്ങിയാണ് കേരളം മടങ്ങിയത് (11). ഇരു ടീമുകൾക്കും തുല്യ പോയിന്റെങ്കിലും ഗോൾശരാശരി തമിഴ്‌നാടിന് തുണയായി.

മികച്ച പ്രകടനം പുറത്തെടുത്ത കേരളത്തിനായി 45ാം മിനിറ്റിൽ അഷ്‌കർ ലീഡ് നൽകി. എന്നാൽ, പ്രതിരോധപിഴവ് മുതലെടുത്ത് 56ാം മിനിറ്റിൽ റീഗൻ തമിഴ്‌നാടിന് സമനില സമ്മാനിച്ചു. പിന്നീട് ഗോൾവല തുറക്കാൻ കേരളത്തിനായില്ല. ആദ്യ മത്സരത്തിൽ കേരളം 20ന് തെലങ്കാനയെ കീഴടക്കിയപ്പോൾ, തമിഴ്‌നാട് 30നാണ് ഇതേ എതിരാളികളെ മറികടന്നത്. ഈ മത്സരഫലം ഫൈനൽ റൗണ്ട് സ്ഥാനം നിർണയിക്കുന്നതിൽ നിർണായകമായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദക്ഷിണമേഖലയിൽനിന്നുള്ള രണ്ടാമത്തെ സ്ഥാനത്തിനായി ഇന്ന് ജേതാക്കൾ സർവീസസും കർണാടകവും ഏറ്റുമുട്ടും. ഗ്രൂപ്പിൽ രണ്ടു ജയത്തോടെ തുല്യ പോയിന്റാണ് ഇരു ടീമുകൾക്കും. എന്നാൽ, ഗോൾശരാശരിയിൽ സർവീസസ് മുന്നിൽ. മുന്നേറാൻ സർവീസസിന് സമനില മതിയെങ്കിൽ, കർണാടകത്തിന് ജയിക്കണം. ഫൈനൽ റൗണ്ട് മത്സരങ്ങൾ നാഗ്പ്പൂരിൽ.

Top