സന്തോഷ് മാധവന് സര്‍ക്കാര്‍ ഏറ്റെടുത്ത 118 ഏക്കര്‍ ഭൂമി തിരിച്ചുനല്‍കി; നെല്‍പാടങ്ങള്‍ നികത്തി നിര്‍മ്മാണം നടത്താനും അനുമതി നല്‍കി; മന്ത്രിസഭയിലെ ഉന്നതന്‍മാര്‍ക്ക് മറിഞ്ഞത് കോടികള്‍

തൃശൂര്‍: വിവാദ സ്വാമി സന്തോഷ് മാധവന് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി തിരിച്ച് നല്‍കി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അട്ടിമറി. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് രണ്ടു ദിവസം മുമ്പ് മാത്രമാണ് സര്‍ക്കാരിന്റെ മിച്ചഭൂമിയായി ഏറ്റെടുത്ത 118 ഏക്കര്‍ ഭൂമി വ്യാജ കമ്പനിക്കായി നല്‍കിയത്. എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍, പുത്തന്‍വേലിക്കര, തൃശൂര്‍ ജില്ലയിലെ മാള എന്നിവിടങ്ങളിലെ 118 ഏക്കര്‍ ഭൂമി വിട്ടുകൊടുത്തുകൊണ്ട്. ഐടി വ്യവസായത്തിനെന്ന വ്യാജേനെയാണ് 90 ശതമാനം നെല്‍പാടങ്ങളുള്‍പ്പെട്ട സ്ഥലം സര്‍ക്കാര്‍ വിട്ടുനല്‍കിയത്.

സാമ്പത്തിക തട്ടിപ്പില്‍ സന്തോഷ് മാധവനെ ഇന്റര്‍ പോള്‍ അന്വേഷിച്ചതോടെയാണ് വ്യാജ സ്വാമിയുടെ തട്ടിപ്പുകള്‍ കേരളം അറിഞ്ഞത്. കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ ശിക്ഷയനുഭവിക്കുന്ന സന്തോഷ് മാധവന്‍ വന്‍പണച്ചാക്കുകളുടെ ബിനാമി കൂടിയായിരുന്നു. വന്‍ കള്ളപ്പണക്കാര്‍ക്ക് വേണ്ടിയാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്തോഷ് മാധവനും സംഘവും ഭൂമികള്‍ വാങ്ങികൂട്ടിയത്. സന്തോഷ് മാധവന്‍ അകത്തായതോടെയാണ് 118 ഏക്കറോളം വരുന്ന ഭൂമി സര്‍ക്കാര്‍ മിച്ചഭൂമിയായി ഏറ്റെടുത്തത്. ഈ ഭൂമിക്കുവേണ്ടി ചിലവാക്കിയ പണത്തിന്റെ സസ്ത്രാതസ് ഇപ്പോഴും സന്തോഷ് മാധവന്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നിട്ടും സര്‍ക്കാരില്‍ വന്നുചേരണ്ട ഭൂമി തിരിച്ചുനല്‍കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

santhosh (1)

ഐടി വ്യവസായത്തിനെന്ന വ്യാജേനയാണ് ഭൂമി പതിച്ചു നല്‍കിയത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരും ഈ സര്‍ക്കാര്‍ രണ്ടു തവണയും അനുമതി നിഷേധിച്ച പദ്ധതിക്കാണ് തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് തിരക്കിട്ട് അനുമതി നല്‍കിയത്. നേരത്തേ ആദര്‍ശ് പ്രൈം പ്രോജക്ട് എന്ന പേരിലായിരുന്നു അനുമതി തേടിയിരുന്നത്. തുടര്‍ന്ന് ഇക്കോ ഫുഡ് പാര്‍ക്ക് തുടങ്ങുന്നതിനായി ഭൂപരിഷ്‌കരണനിയമം 81(3) ബി പ്രകാരമുള്ള ഭൂപരിധി ഒഴിവിനായി സര്‍ക്കാരിനെ സമീപിച്ചു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എറണാകുളം, തൃശൂര്‍ ജില്ലകളിലെ കളക്ടര്‍മാരുടെ അധ്യക്ഷതയിലുള്ള ജില്ലാസമിതികളോട് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

കമ്പനിയുടെത് പൊതുതാല്‍പര്യമല്ലെന്നും റിയല്‍ എസ്റ്റേറ്റ് താല്‍പര്യമാണെന്നും കാണിച്ച് ജില്ലാതലസമിതികള്‍ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറി. ഇതേതുടര്‍ന്ന് കമ്പനിയുടെ അപേക്ഷ തള്ളി റവന്യൂവകുപ്പ് സെക്രട്ടറി ടി ഒ സൂരജിന്റെ ഉത്തരവിറങ്ങി. ഇതോടെ ഉപേക്ഷിച്ചെന്നു കരുതിയ പദ്ധതിയാണ് ഐടിക്കെന്ന പേരില്‍ പുനരവതരിച്ചത്.

santhosh (2)
നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിന്റെ പരിധിയില്‍ വരുന്ന സ്ഥലമായതിനാല്‍ കൃഷിക്കല്ലാതെ മറ്റൊരാവശ്യത്തിനും ഭൂമി വിട്ട് നല്‍കാനാകില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ടി ഒ സൂരജ് അനുമതി നിഷേധിച്ചത്. മിച്ച’ഭൂമിയായി ഏറ്റെടുത്ത സ്ഥലം ഏതുവിധേനയും തിരികെ കിട്ടുക എന്ന ഉദ്ദേശത്തോടെ മാത്രമാണ് കമ്പനി നിയമവിരുദ്ധവും ലക്ഷ്യബോധമില്ലാത്തതുമായ പദ്ധതിരേഖ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കഴിഞ്ഞമാസം രണ്ടിന് ഇറങ്ങിയ റവന്യൂ വകുപ്പിന്റെ ഉത്തരവിലാണ് പഴയ ഉത്തരവ് അട്ടിമറിച്ചത്. തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിന് രണ്ടു ദിവസം മുമ്പായിരുന്നു ഇത്.

Top