സാന്റിയാഗോ മാര്‍ട്ടിന്റെ 400 കോടി രൂപയുടെ അനധികൃത സ്വത്ത് കണ്ടുകെട്ടാനുള്ള ശ്രമം അട്ടിമറിക്കാന്‍ നീക്കം

കൊച്ചി: ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ 400 കോടി രൂപയുടെ അനധികൃത സ്വത്ത് കണ്ടുകെട്ടാനുള്ള എന്‍ഫോഴ്‌സ്മന്റ് ഡയറക്ടറേറ്റിന്റെ ശ്രമം അട്ടിമറിക്കാന്‍ നീക്കം. ഇതിന്റെ ഭാഗമായി മാര്‍ട്ടിന്റെ അന്യസംസ്ഥാന ലോട്ടറികളുടെ അറുപതോളം സ്റ്റോകിസ്റ്റുകളുടെ യോഗം വിളിച്ചുകൂട്ടിയതായി റിപ്പോര്‍ട്ട്.

കേരളത്തിലെ സ്റ്റോകിസ്റ്റുകളുടെ യോഗമാണ് സാന്റിയാഗോ മാര്‍ട്ടിന്‍ വിളിച്ച് കൂട്ടിയത്. സാന്റിയാഗോ മാര്‍ട്ടിനെതിരെ എന്‍ഫോഴ്‌സ്മന്റിന് മൊഴി നല്കിയ സ്റ്റോകിസ്റ്റുകളും ഇതില്‍ പെടുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേന്ദ്രത്തില്‍ പുതിയ ലോട്ടറി നിയമം വരുന്നുണ്ടെന്നും അപ്പോള്‍ അന്യസംസ്ഥാന ലോട്ടറി കേരളത്തില്‍ വീണ്ടും വില്ക്കാനാവുമെന്നുമാണ് സാന്റിയാഗോ മാര്‍ട്ടിന്‍ സ്റ്റോകിസ്റ്റുകളെ അറിയിച്ചത്. ഈ വാഗ്ദാനത്തിലൂടെ തനികെതിരായി മൊഴി നല്കിയവരെ വലയിലാക്കാണ് സാന്റിയാഗോ മാര്‍ട്ടിന്റെ നീക്കമെന്നറിയുന്നു.

Top