മീടൂ വെളിപ്പെടുത്തലിന്റെ സ്ഥിരം പാത വിട്ട് ഒരു തുറന്ന് പറച്ചിലിൽ ഞെട്ടി സിനിമ ലോകം !..പുരുഷ മീടുനടത്തിയിരിക്കുകയാണ് നടന്‍ സാഖിബ് സലീംനടി ഹുമ ഖുറേഷിയുടെ സഹോദരനും സല്‍മാന്‍ ഖാന്റെ റേസ് ത്രീയിലെ താരവുമാണ് സാഖിബ് സലീം. ഇരുപത്തിയൊന്നാം വയസ്സില്‍ അഭിനയരംഗത്തേയ്ക്ക് കാലെടുത്തുവച്ച കാലത്തായിരുന്നു ഈ അനുഭവമെന്ന് സാഖിബ് പറയുന്നു. എന്നാല്‍, ഈ സംഭവത്തിന്റെ ഉത്തരവാദി ആരാണെന്ന് വെളിപ്പെടുത്താന്‍ സാഖിബ് തയ്യാറായിട്ടില്ല.
‘എനിക്ക് ആരുടെയും പേരുകള്‍ പറയണം എന്നില്ല. അന്ന് എനിക്ക് ഇരുപത്തിയൊന്ന് വയസ്സ് മാത്രമായിരുന്നു പ്രായം. അഭിനയം തുടങ്ങിയ കാലം. അന്നാണ് ഒരാള്‍ എന്നെ അപമാനിക്കാന്‍ ശ്രമിച്ചത്. അയാള്‍ ഒരിക്കല്‍ എന്റെ പാന്റ്സിന്റെ ഉള്ളിലൂടെ കൈ കടത്താന്‍ ശ്രമം നടത്തി. സിനിമാരംഗത്ത് ഒരുപാട് സ്വവര്‍ഗാനുരാഗികളുള്ള ആളായിരുന്നു അയാള്‍. എന്നാല്‍, ഞാന്‍ അയാളെ തള്ളിമാറ്റി. എന്നെ വെറുതെ വിടാന്‍ പറഞ്ഞു. അന്ന് ഇരുപത്തിയൊന്ന് വയസ്സ് മാത്രമായിരുന്നു പ്രായം. അതുകൊണ്ട് തന്നെ ഞാന്‍ ശരിക്കും ഭയന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. പലര്‍ക്കും സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്. വല്ലാത്തൊരു അനുഭവമായിരുന്നു അത്. ഇന്നും അതോര്‍ക്കുമ്പോള്‍ എനിക്ക് അരിശം വരും’-സാഖിബ് പറഞ്ഞു.
നടി തനുശ്രീ ദത്ത നാനാ പടേക്കര്‍ക്കെതിരേ നടത്തിയ വെളിപ്പെടുത്തലോടു കൂടിയാണ് ഇന്ത്യയിലും മീ റ്റൂ കാമ്പയിനിന് വീണ്ടും ചൂടുപിടിച്ചത്. സിനിമാരംഗത്തെ പല അതികായന്മാര്‍ക്കുമെതിരേ നടികള്‍ ഇതുപോലെ വന്‍ ആരോപണങ്ങള്‍ ഉന്നയിച്ചു. മാധ്യമ സ്ഥാപനങ്ങളിലും മീ റ്റൂ കാമ്പയില്‍ വലിയ കോളിളക്കമാണ് ഉണ്ടാക്കിയത്. ഇതിന്റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ സാഖിബും ഞെട്ടുന്ന വെളിപ്പെടുത്തലുമായി രംഗത്തുവന്നത്.ലോകത്തെ പിടിച്ചു കുലുക്കിയ മീടൂ പ്രതികരണങ്ങള്‍ ബോളിവുഡിലും വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്. സ്ത്രീകള്‍ തങ്ങളുടെ തൊഴിലിടത്തിലും മറ്റ് സ്ഥലങ്ങളിലും അനുഭവിക്കേണ്ടി വരുന്ന ലൈംഗീക ആക്രമണങ്ങള്‍ തുറന്ന് പറഞ്ഞപ്പോള്‍ വീണുടഞ്ഞത് അനേകെ പുരുഷ വിഗ്രഹങ്ങളാണ്.