അമ്മയെ വിവാഹം കഴിക്കാനെത്തിയപ്പോഴാണ് മകളെ ആദ്യമായി കാണുന്നത് അന്നവള്‍ക്ക് പതിനാല് വയസായിരുന്നു. നാല് വര്‍ഷം കാത്തിരുന്ന് അവള്‍ക്ക് പതിനെട്ട് തികഞ്ഞതും അമ്മയെ ഒഴിവാക്കി മകളെ വിവാഹം കഴിച്ചു. ഈ അപൂര്‍വ്വ ദമ്പതികളുടെ വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് സുഹൃത്തുക്കള്‍. സൗത്ത് വെയില്‍സിലെ 69കാരനായ ഡേവിഡും 28കാരിയായ സാറയുമാണ് ഇതിലെ കഥാപാത്രങ്ങള്‍.
ഇവര്‍ തങ്ങളുടെ അപൂര്‍ ദാമ്പത്യജീവിതത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുകയാണ്. സ്ഥാനം കൊണ്ട് രണ്ടാനച്ഛനും മകളുമായ ഇവര്‍ക്ക് വിവാഹ ആശംസകള്‍ അര്‍പ്പിച്ച് കൊണ്ട് സുഹൃത്തുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. തന്റെ അമ്മയെ ഡേവിഡ് വിവാഹം കഴിക്കുന്ന വേളയില്‍ അമ്മയ്‌ക്കൊപ്പമായിരുന്നില്ല സാറ താമസിച്ചിരുന്നതെങ്കിലും ഡേവിഡുമായി അധികം വൈകാതെ അടുക്കുകയായിരുന്നു.
ഇടയ്ക്ക് അമ്മയെ സന്ദര്‍ശിക്കാനെത്തുമ്പോഴായിരുന്നു സാറയും ഡേവിഡു തമ്മിലുള്ള ബന്ധം വളര്‍ന്നിരുന്നത്. തുടര്‍ന്ന് പരസ്പരമുള്ള അടുപ്പം ഇരുവരും നന്നായി ആസ്വദിക്കുന്നുവെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇവര്‍ വിവാഹിതരാവാന്‍ തീരുമാനിച്ചത്. സാറയുടെ അമ്മയുമായുള്ള ബന്ധം പരാജയപ്പെട്ടതിന് ശേഷം തനിക്ക് സാറയുമായുള്ള പ്രണയം പരസ്യമായി വെളിപ്പെടുത്തി ഡേവിഡ് മുന്നോട്ട് വരുകയും അവര്‍ അധികം വൈകാതെ വിവാഹിതരാവുകയുമായിരുന്നു.
സാറയ്ക്കും ഡേവിഡിനും ഇരട്ടക്കുട്ടികളാണ് പിറന്നിരിക്കുന്നത്. ഡേവിഡിനെ ഭര്‍ത്താവായി തെരഞ്ഞെടുത്തതില്‍ താനേറെ സന്തോഷവതിയാണെന്നും സാറ വെളിപ്പെടുത്തുന്നു. ഇന്നലെ രാത്രി ചാനല്‍ 5 സീരിസില്‍ പ്രക്ഷേപണം ചെയ്ത ഏയ്ജ് ഗ്യാപ് ലൗ എന്ന പരിപാടിയില്‍ സാറയുടെയും ഡേവിഡിന്റെയും പ്രണയവും ജീവിതവും ചിത്രീകരിച്ചിട്ടുണ്ട്. തന്റെ ആദ്യ ഭാര്യ മരിച്ചതിന് ശേഷമായിരുന്നു താന്‍ സാറയുടെ അമ്മയെ വിവാഹം കഴിച്ചതെന്നും ഡേവിഡ് പറയുന്നു. 30 വര്‍ഷത്തെ ദാമ്പത്ത്യ ജീവിതത്തിന് ശേഷം ആദ്യ ഭാര്യ മരിച്ചപ്പോള്‍ താന്‍ ജീവിത്തതില്‍ വളരെയേറെ ഒറ്റപ്പെട്ടതിനാലാണ് രണ്ടാമത് വിവാഹം കഴിച്ചിരുന്നതെന്നും ഡേവിഡ് വെളിപ്പെടുത്തുന്നു.
ഡേവിഡ് തന്റെ അമമയെ വിവാഹം കഴിക്കുമ്പോള്‍ തനിക്ക് 14 വയസായിരുന്നുവെന്നും അന്ന് പോര്‍ട്‌സ്മൗത്തില്‍ തന്റെ അച്ഛനൊപ്പമായിരുന്നു കഴിഞ്ഞിരുന്നതെന്നും പിന്നീട് ഫോസ്റ്റര്‍ കെയറിലേക്ക് മാറുകയായിരുന്നുവെന്നും സാറ വെളിപ്പെടുത്തുന്നു. അമ്മയെ ഡേവിഡ് വിവാഹം കഴിക്കുന്ന വേളയിലാണ് ആദ്യമായി കണ്ടിരുന്നതെന്നും പിന്നീട് ഒരു വര്‍ഷക്കാലം തീരെ കണ്ടിരുന്നില്ലെന്നും സാറ പറയുന്നു. തുടര്‍ന്ന് അമ്മയെ കാണാന്‍ വേണ്ടി താന്‍ വീട്ടിലെത്തുമ്പോള്‍ ഡേവിഡും താനുമായുള്ള അടുപ്പം വര്‍ധിച്ചുവെന്നും സാറ വെളിപ്പെടുത്തുന്നു.
രണ്ടാനച്ഛനെ വിവാഹം കഴിക്കാനുള്ള തന്റെ ശ്രമത്തെ കുടുംബക്കാര്‍ ഒന്നടങ്കം എതിര്‍ത്തിരുന്നു. എന്നാല്‍ ഇന്ന് വളരെ സന്തോഷകരമായ ഒരു ജീവിതമാണ് ഈ അപൂര്‍വ ദമ്പതികള്‍ നയിക്കുന്നത്.